ദോഹ − തിരുവനന്തപുരം വിമാനം റദ്ദാക്കിയ സംഭവത്തിൽ വിശദീകരണവുമായി ഖത്തർ


തിരുവനന്തപുരം: വന്ദേഭാരത ദൗത്യത്തിലെ ദോഹ − തിരുവനന്തപുരം വിമാനം റദ്ദാക്കിയ സംഭവത്തിൽ വിശദീകരണവുമായി ഖത്തർ‍. യാത്രക്കാരിൽ നിന്ന് പണം വാങ്ങി സർവ്വീസ് നടത്തുന്നതാണ്, ദോഹ തിരുവനന്തപുരം വിമാനത്തിന് ഖത്തർ അനുമതി നിഷേധിക്കാൻ കാരണമെന്ന് വ്യക്തമാകുന്നതാണ് പുതിയ വിശദീകരണം. എയർ ഇന്ത്യ സാധാരണ സർവ്വീസാണ് നടത്തുന്നത് എങ്കിൽ, യാത്രക്കാരെ തിരിച്ചെത്തിക്കാൻ ഖത്തർ എയർവേയ്സ് തയ്യാറാണെന്ന് വ്യോമയാന മന്ത്രാലയത്തെ ഖത്തർ അറിയിച്ചതായാണ് സൂചന. 

ചൊവ്വാഴ്ചത്തെ വിമാന സർവ്വീസും മാറ്റി. തങ്ങളുടെ പൗരന്മാരുടെ കൊണ്ടുപോകാൻ അതത് രാജ്യങ്ങൾക്ക് അനുമതിയുണ്ട്. സാധാരണ ഇത്തരം വിമാന സർവ്വീസുകളുടെ കൂലി അതത് രാജ്യമാണ് ഏറ്റെടുക്കാറ്. എന്നാൽ എയർ ഇന്ത്യ സാധാരണ നിരക്കിനേക്കാൾ ഉയർന്ന തുക ഈടാക്കിയതാണ് ഖത്തറിനെ ചൊടിപ്പിച്ചത്. അത്തരത്തിൽ സർവ്വീസ് നടത്താൻ ഖത്തർ എയർവേസും തയ്യാറെമെന്നാണ് അവരുടെ നിലപാട്. ഇതിനോട് വിദേശകാര്യ വകുപ്പ് മുഖം തിരിക്കുകയായിരുന്നു. അതോടെ ഖത്തറിൽ നിന്നുള്ള ചില യാത്രക്കാർക്ക് വരാൻ നിയമപ്രശ്നം ഉണ്ടെന്നും അതിനാലാണ് യാത്ര മാറ്റിവച്ചതെന്നും പിന്നീട് ഖത്തർ വിശദീകരിച്ചു. എയർ ഇന്ത്യ 750 ദിർഹമാണ് ടിക്കറ്റിന് ഈടാക്കുന്നത്. 15000 രൂപയോളം വരുമിത്. ഖത്തറിന് പിന്നാലെ ഗൾഫ് രാഷ്ട്രങ്ങളിൽ നിന്ന് സമാന നീക്കം ഉണ്ടാകുന്നുണ്ട്. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed