ശന്പള ഓർഡിനൻസ് റദ്ദാക്കണം; ഹൈക്കോടതിയിൽ ഹർ‍ജി


കൊച്ചി: സംസ്ഥാന ജീവനക്കാരുടെ ശന്പളം പിടിക്കാൻ സർക്കാരിന് അധികാരം നൽകിയുള്ള ഓർഡിനൻസ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർ‍ജി. എൻ.ജി.ഒ അസോസിയേഷൻ‍, എസ്.ഇ.ടി.ഒ, എൻ.ജി.ഒ സംഘ്, കേരള വൈദ്യുതി മസ്ദൂർ സംഘ്, എ.എച്ച്.എസ്.ടി.എ തുടങ്ങിയ  സർവ്വീസ് സംഘടനകളാണ് ഹൈക്കോടതിയെ സമീപിച്ചത്.

ജീവനക്കാരുടെ അനുമതി ഇല്ലാതെ തന്നെ 25ശതമാനം ശന്പളം പിടിക്കാൻ സർക്കാരിന് അധികാരം നൽകുന്ന ഓർ‍ഡിനൻസ് ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ സംഘടനകൾ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. ഓർഡിനൻസിന്റെ അടിസ്ഥാനത്തിൽ ശന്പളം പിടിക്കുന്നതിനുള്ള നടപടികൾ േസ്റ്റ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഭരണഘടനയുടെ 309 വകുപ്പ് അനുസരിച്ച് ശന്പളം ജീവനക്കാരുടെ അവകാശമാണ്. ആ വകുപ്പിനെ അടിസ്ഥാനമാക്കിയാണ് ശന്പള ചട്ടങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ഇത്തരം ഒരു ഓർഡിനൻസിലൂടെ ശന്പളം പിടിക്കാനുള്ള നീക്ക ഭരണഘടനാ വിരുദ്ധമാണെന്നും ഹർ‍ജിക്കാർ ചൂണ്ടിക്കാട്ടുന്നു.

ശന്പളം പിടിക്കാനുള്ള സർക്കാർ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി വിധി ഉൾക്കൊള്ളാതെ തിരക്കിട്ടു തയ്യാറാക്കിയതാണ് ഓർ‍ഡിനൻസെന്നും ഹർജിക്കാർ ആരോപിക്കുന്നു. സംഘടനകൾ ആണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed