അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം; വേദി കൈമാറ്റം ഇന്ന്


കാഞ്ഞങ്ങാട്: അറുപതാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ഇന്ന് വൈകിട്ട് 6 മണിക്ക് ഐങ്ങോത്തെ പ്രധാന ഗ്രൗണ്ടില്‍ വച്ച്‌ വേദി കൈമാറും. ശിങ്കാരമേളത്തിന്റെ അകമ്ബടിയില്‍ റവന്യു- ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍, ഡി.ജി.ഇ ജീവന്‍ ബാബു ഐഎഎസ് എന്നിവര്‍ ചേര്‍ന്ന് വേദി സ്വീകരിക്കും. എം.എല്‍.എമാരായ എംസി ഖമറുദ്ദീന്‍, എന്‍.എ നെല്ലിക്കുന്ന്, എം.കുഞ്ഞിരാമന്‍, എം.രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍, നഗരസഭാ ചെയര്‍മാന്‍മാരായ വിവി രമേശന്‍, പ്രൊഫ.കെ.പി ജയരാജന്‍, ബീഫാത്തിമ ഇബ്രാഹീം, ജില്ലാ കളക്ടര്‍ ഡോ.സജിത്ത് ബാബു ഐ.എ.എസ് തുടങ്ങി നിരവധി പേര്‍ പരിപാടിയില്‍ സംബന്ധിക്കും. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed