ഇരുമുടിക്കെട്ടിൽ പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം കർശനമാക്കി ഹൈക്കോടതി
കൊച്ചി: ഇരുമുടിക്കെട്ടിൽ പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനം കർശനമാക്കി ഹൈക്കോടതി. പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ ഇരുമുടിക്കെട്ടിൽ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ മുഴുവൻ ദേവസ്വം ബോർഡുകൾക്കും കോടതി നിർദേശം നൽകി. തിരുവിതാംകൂർ,കൊച്ചി ,മലബാർ ,ഗുരുവായൂർ ,കൂടൽമാണിക്യം ദേവസ്വങ്ങൾക്കാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ നിർദേശം. കോടതി സ്വമേധയാ എടുത്ത കേസിലാണ് ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ് .
വ്രതം അനുഷ്ഠിച്ച് ഇരുമുടിക്കെട്ടുമായി ചെല്ലുന്ന ആര്‍ക്കും പതിനെട്ടാംപടി ചവിട്ടി അയ്യപ്പനെ ദര്‍ശിക്കാം. ഇരുമുടിക്കെട്ടില്‍ അയ്യപ്പനുള്ള വഴിപാട് സാധനങ്ങളും യാത്രാമധ്യേ ഭക്ഷണം കഴിക്കാനുള്ള വകയും ഉണ്ടാകും. രണ്ട് മുടിയുള്ള കെട്ടാണിത്. ഇരുമുടിക്കെട്ടിന്‍റെ മുന്‍ മുടിയിലാണ് വഴിപാട് സാധാനങ്ങള്‍ നിറയ്ക്കുക. പിന്മുടിയില്‍ ഭക്ഷണത്തിന് വേണ്ട സാധനങ്ങളാണ് നിറയ്ക്കുക.

