കൂടത്തായി കേസ്: മൂന്നാം പ്രതി പ്രജികുമാറിന് ജാമ്യം
കൊച്ചി: കൂടത്തായി കൊലപാതക പരന്പരയിലെ മൂന്നാം പ്രതിക്ക് ജാമ്യം. മൂന്നാം പ്രതി പ്രജികുമാറിനാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കേസിലെ രണ്ടാം പ്രതിയായ മാത്യു പ്രജികുമാറിൽനിന്നാണ് സയനൈഡ് വാങ്ങിയത്. പെരുച്ചാഴിയെ കൊല്ലാനാണെന്ന് പറഞ്ഞാണ് മാത്യു തന്‍റെ കൈയിൽ നിന്ന് സയനൈഡ് വാങ്ങിയതെന്നും പ്രജികുമാർ പറഞ്ഞിരുന്നു. കേസിലെ മുഖ്യപ്രതിയായ ജോളിക്ക് സയനൈഡ് നൽകിയെന്ന് മാത്യുവും സമ്മതിച്ചിട്ടുണ്ട്.

