ബൈസൺവാലിയിൽ തൊഴിലാളികൾ സഞ്ചരിച്ച ജീപ്പ് മറി‍ഞ്ഞ് രണ്ട് മരണം


ഇടുക്കി: ബൈസൺവാലിയിൽ ജീപ്പു മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. സൂര്യനെല്ലി സ്വദേശി കാർത്തിക (45), അമല എന്നിവരാണ് മരിച്ചത്. പരിക്കേറ്റ 10 പേരിൽ നാലു പേരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ തേനി മെഡിക്കൽ കോളജിലേക്ക് മാറ്റി. തൊഴിലാളികളുമായി പോയ ജീപ്പാണ് രാവിലെ എട്ടോടെ നിയന്ത്രണം വിട്ട് മറിഞ്ഞതെന്നാണ് വിവരം. ജീപ്പിൽ ആകെ 14 പേരാണ് ഉണ്ടായിരുന്നത്. മൂന്ന് മാസം മുന്പ് മേഖലയിലുണ്ടായ സമാന അപകടത്തിൽ മൂന്ന് പേർ മരിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed