ആര്‍.എസ്.പി ജനറല്‍ സെക്രട്ടറി ക്ഷിതി ഗോസ്വാമി അന്തരിച്ചു


കൊല്‍ക്കത്ത: ആര്‍.എസ്.പി ജനറല്‍ സെക്രട്ടറി ക്ഷിതി ഗോസ്വാമി അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ കൊല്‍ക്കത്തിയില്‍ വെച്ചായിരുന്നു അന്ത്യം. വാര്‍ദ്ധക്യ സഹജമായ അസുഖമാണ് മരണ കാരണം. അടുത്തിടെ ശസ്ത്രക്രിയയ്ക്ക വിധേയനായിരുന്നു.
ആര്‍ എസ് പിയുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെയായിരുന്നു ക്ഷിതി ഗോസ്വാമി തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. പിന്നീട് കര്‍ഷക പ്രസ്ഥാനത്തിന്റെ നേതാവായി മാറുകയായിരുന്നു. ആര്‍എസ്പിയുട പശ്ചിമ ബംഗ്ള്‍ സംസ്ഥാന സെക്രട്ടറി ആയിരുന്ന ക്ഷിത് ഗോസ്വാമി 2018 ഡിസംബറിലാണ് ആര്‍എസ്പിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയാവുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed