ഗവർണർ പദവിയിലെ ക്രിയാത്മക കാലഘട്ടം പൂർത്തിയായി; കേരളത്തിലെ സ്വീകാര്യത ജനങ്ങളുടെ മികവെന്ന് രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ
ശാരിക
തിരുവനന്തപുരം: കേരളത്തിൽ വലിയ സ്വീകാര്യതയാണ് കിട്ടിയതെന്നും അത് ഇവിടുത്തെ ജനങ്ങളുടെ മികവാണെന്നും കേരള ഗവർണർ പദവിയിൽ അവസാനത്തെ ഔദ്യോഗിക പരിപാടിക്ക് ശേഷം ലോക്ഭവനിൽ മാധ്യമങ്ങളോട് സംസാരിക്കവെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ വ്യക്തമാക്കിയിട്ടുണ്ട്. ക്രിയാത്മകമായ കാലഘട്ടമാണ് കേരളത്തിൽ പിന്നിട്ടതെന്നും സർക്കാരും ജനങ്ങളും പലഘട്ടങ്ങളിൽ സഹകരിച്ച കാരണമാണ് നന്നായി പ്രവർത്തിക്കാനായതെന്നും അദ്ദേഹം പറഞ്ഞു. രണ്ട് സർക്കാർ കാലഘട്ടങ്ങളിലും നല്ല ബന്ധം പുലർത്താൻ കഴിഞ്ഞെന്നും കേരളത്തിലെ ജനങ്ങൾ സന്തോഷത്തോടെ ഏറ്റെടുത്തതിനും അദ്ദേഹം നന്ദി അറിയിച്ചു.
ഉന്നതവിദ്യാഭ്യാസ മേഖലയെ രാഷ്ട്രീയവത്കരിക്കുന്നത് ഗുണകരമല്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ആ മേഖലയിലുണ്ടായിരുന്നത് ആശയ ഭിന്നതകൾ മാത്രമാണെന്നും അത് വിവാദങ്ങളല്ലെന്നും കൂട്ടിച്ചേർത്തു. ഭരണ കാലയളവിൽ രണ്ട് സർക്കാരുമായി പ്രവർത്തിക്കാൻ കഴിഞ്ഞത് നല്ല അനുഭവമായിരുന്നുവെന്നും രണ്ട് സർക്കാരിനോടും മാധ്യമങ്ങളോടും നന്ദി പറയുന്നതായും അദ്ദേഹം അറിയിച്ചു. ഉത്തരം വേണ്ട കാര്യങ്ങളിൽ തന്റെ ഭാഗം ജനങ്ങളോട് പറയാൻ ചോദ്യങ്ങൾ ചോദിച്ചിരുന്നുവെന്നും ഒരുപാട് പ്രശ്നങ്ങൾ ഇല്ലാതെ കാലയളവ് പൂർത്തിയാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും രണ്ട് അഭിപ്രായങ്ങൾ ഉണ്ടാകുമെങ്കിലും അതിനർത്ഥം വിവാദങ്ങളല്ലെന്നും ചില മന്ത്രിമാർ താൻ പറയുന്നത് അംഗീകരിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
sdasd

