തൃശൂർ പൂരം കലക്കൽ; അന്വേഷണം ആടിനെ പട്ടിയാക്കുന്നതിന് തുല്യം; നിഷ്പക്ഷമായ പുനരന്വേഷണം വേണമെന്ന് തിരുവമ്പാടി ദേവസ്വം


ഷീബ വിജയൻ

തൃശൂർ: ഏറെ വിവാദങ്ങൾ സൃഷ്ടിച്ച തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിലെ അന്വേഷണ റിപ്പോർട്ടിനെതിരെ രൂക്ഷ വിമർശനവുമായി തിരുവമ്പാടി ദേവസ്വം രംഗത്ത്. നിലവിലുള്ള അന്വേഷണ റിപ്പോർട്ട് ആടിനെ പട്ടിയാക്കുന്നതിന് തുല്യമാണെന്ന് ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ കുറ്റപ്പെടുത്തി. പൂരം കലക്കിയത് ആരാണെന്ന് കേരളത്തിലെ ജനങ്ങൾക്ക് വ്യക്തമായി അറിയാമെന്നും അദ്ദേഹം തുറന്നടിച്ചു. ഈ വിഷയത്തിൽ നീതി തേടി മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും ദേവസ്വം മന്ത്രിയെയും നേരിൽ കാണുമെന്ന് ദേവസ്വം ഭാരവാഹികൾ വ്യക്തമാക്കി.

തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് മേധാവി തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് സംസ്ഥാന പൊലീസ് മേധാവി സർക്കാരിന്റെ പരിഗണനയ്ക്കായി കൈമാറിയിട്ടുണ്ട്. കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിക്കുന്നതിന് ആവശ്യമായ സർക്കാർ അനുമതി തേടിയാണ് ഈ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ ഉൾപ്പെടെ എട്ടുപേരെയാണ് കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ തിരുവമ്പാടി ദേവസ്വത്തിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളാണ് റിപ്പോർട്ടിൽ പ്രധാനമായും ചൂണ്ടിക്കാട്ടിയിട്ടുള്ളതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. കലാപാഹ്വാനം, വിവിധ വിഭാഗങ്ങൾ തമ്മിൽ സ്പർദ്ധയുണ്ടാക്കാൻ ശ്രമിക്കൽ തുടങ്ങിയ ഗുരുതരമായ വകുപ്പുകളാണ് ഭാരവാഹികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

എന്നാൽ, ആരോപണവിധേയരായ പൊലീസ് ഉദ്യോഗസ്ഥർക്ക് അന്വേഷണ റിപ്പോർട്ടിൽ പൂർണ്ണമായ ക്ലീൻ ചിറ്റ് നൽകിയതായാണ് സൂചന. പൂരദിവസം പൊലീസ് ഏർപ്പെടുത്തിയ അനാവശ്യ നിയന്ത്രണങ്ങളും നടപടികളുമാണ് തർക്കങ്ങളിലേക്കും പൂരം നിർത്തിവെക്കുന്നതിലേക്കും നയിച്ചതെന്ന ശക്തമായ പരാതികൾ നിലനിൽക്കെയാണ്, പൊലീസിനെ കുറ്റവിമുക്തരാക്കി ദേവസ്വത്തെ പ്രതിക്കൂട്ടിലാക്കുന്ന റിപ്പോർട്ട് ക്രൈംബ്രാഞ്ച് നൽകിയിരിക്കുന്നത്. സംഭവം നടന്ന് ഇത്രയും നാൾ പിന്നിട്ടിട്ടും തുടർനടപടികൾ വൈകിയതിൽ നേരത്തെ തന്നെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. രാഷ്ട്രീയ സമ്മർദ്ദങ്ങളും ലോക്കൽ തലത്തിലുള്ള ഇടപെടലുകളും മൂലം റിപ്പോർട്ട് ദീർഘകാലം പൂഴ്ത്തിവെച്ചെന്ന ആക്ഷേപങ്ങൾക്കിടയിലാണ് ഇപ്പോൾ സർക്കാർ അനുമതിക്കായി ഫയൽ കൈമാറിയിരിക്കുന്നത്.

article-image

dfsdsdfsdf

You might also like

  • Lulu Exchange
  • Straight Forward

Most Viewed