നെടുമ്പാശേരി വാഹനാപകടക്കേസ് മുഖ്യപ്രതി സുഹൈല്‍ സജീവ് ബോസ്റ്റല്‍ സ്‌കൂളില്‍ തുടരും


ശാരിക

കൊച്ചി: നെടുമ്പാശേരി വാഹനാപകടക്കേസിലെ മുഖ്യപ്രതിയായ സുഹൈല്‍ സജീവ് ബോസ്റ്റല്‍ സ്‌കൂളില്‍ തന്നെ തുടരും. പ്രതിക്ക് സുരക്ഷാ ഭീഷണിയുണ്ടെന്നും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റണമെന്നും കാണിച്ച് ബോസ്റ്റല്‍ സ്‌കൂള്‍ സൂപ്രണ്ട് സമര്‍പ്പിച്ച അപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി തള്ളിക്കളയുകയാണുണ്ടായത്.

അമിതവേഗത്തില്‍ കാറോടിച്ച് മൂന്ന് പേരുടെ മരണത്തിന് ഇടയാക്കിയ സംഭവത്തിന് പിന്നാലെയാണ് സുഹൈലിനെ ബോസ്റ്റല്‍ സ്‌കൂളിലേക്ക് അയച്ചത്. പ്രതിയുടെ ജീവന് ഭീഷണിയുണ്ടെന്നും സഹതടവുകാര്‍ ആക്രമിക്കാന്‍ സാധ്യതയുണ്ടെന്നും കാണിച്ചായിരുന്നു സൂപ്രണ്ട് അങ്കമാലി കോടതിയെ സമീപിച്ചത്. എന്നാല്‍ സുരക്ഷാ ഭീഷണിയുമായി ബന്ധപ്പെട്ട തെളിവുകള്‍ ഹാജരാക്കിയിട്ടില്ലെന്നും പ്രതി പോലും അത്തരം ആശങ്കകള്‍ പങ്കുവെച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി അപേക്ഷ തള്ളിയത്.

ഏതെങ്കിലും സാഹചര്യത്തില്‍ സുരക്ഷാ ഭീഷണി ഉണ്ടാവുകയാണെങ്കില്‍ വീണ്ടും ജയില്‍ മാറ്റത്തിനുള്ള അപേക്ഷ നല്‍കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, കേസിലെ നാലു പ്രതികളുടെയും ജാമ്യാപേക്ഷ നേരത്തേ അങ്കമാലി കോടതി തള്ളിയിരുന്നു. നേരത്തേ പ്രതിയെ ബോസ്റ്റല്‍ സ്‌കൂളിലേക്ക് മാറ്റിയത് വലിയ വിവാദമായിരുന്നുവെങ്കിലും മജിസ്ട്രേറ്റിന്റെ നിര്‍ദേശപ്രകാരമാണ് സുഹൈലിനെ ബോസ്റ്റല്‍ സ്‌കൂളില്‍ താമസിപ്പിച്ചത്.

article-image

sdfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed