പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്
ശാരിക
പാലക്കാട്: മണ്ണാര്‍ക്കാട് പ്രധാനമന്ത്രിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കല്ലടി എംഇഎസ് കോളജിലെ കണ്ടാലറിയാവുന്ന പതിനഞ്ച് വിദ്യാര്‍ഥികള്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. 15-ഓളം എംഎസ്എഫ്, എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് ഈ നടപടിയുണ്ടായിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ മോദിയുടെ ഫോട്ടോയില്‍ ചവിട്ടി മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
മണ്ണാര്‍ക്കാട്ടെ ബിജെപി നേതാവ് ബിജു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തിട്ടുള്ളത്. ഒക്ടോബര്‍ 13-ന് മണ്ണാര്‍ക്കാട് കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശ ആഘോഷങ്ങള്‍ക്കിടയിലാണ് ഈ സംഭവം നടന്നതെന്ന് പൊലീസ് വ്യക്തമാക്കി. കലാപ ആഹ്വാനം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രതികള്‍ പ്രധാനമന്ത്രിയുടെ ചിത്രം കീറുകയും നിലത്തിട്ട് ചവിട്ടുകയും ചെയ്തതായി എഫ്‌ഐആറില്‍ പറയുന്നുണ്ട്. ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 192 പ്രകാരമാണ് മണ്ണാര്‍ക്കാട് പൊലീസ് സ്റ്റേഷനില്‍ ഈ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ോേ്ോേ്

