യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കേരളത്തിൽ ആദ്യമായി റെയിൽവേ സ്റ്റേഷനിൽ ഗെയിമിംഗ് & എന്റർടെയ്ൻമെന്റ് സെന്റർ ഒരുങ്ങുന്നു


ഷീബ വിജയൻ

കൊല്ലം: ട്രെയിൻ കാത്തുനിൽക്കുന്ന യാത്രക്കാർക്ക്, പ്രത്യേകിച്ച് കുട്ടികൾക്ക് സമയം വിനോദപ്രദമായി ചെലവഴിക്കാൻ അത്യാധുനിക ഗെയിമിംഗ് & എന്റർടെയ്ൻമെന്റ് സെന്ററുമായി ദക്ഷിണ റെയിൽവേ. കേരളത്തിൽ ആദ്യമായി എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലാണ് ഈ സെന്റർ ആരംഭിക്കുന്നത്. രണ്ട് നിലകളിലായി 6,000 ചതുരശ്ര അടിയിലധികം വിസ്തീർണ്ണമുള്ള ഈ കേന്ദ്രത്തിൽ ഗെയിം സോണുകൾ, വെർച്വൽ ഗെയിമിംഗ്, വിനോദത്തിനായി മറ്റു സൗകര്യങ്ങളും ഉണ്ടാകും. ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ സെന്റർ പ്രവർത്തനസജ്ജമാകും.

ഓഫീസേഴ്‌സ് റെസ്റ്റ് ഹൗസിന് സമീപത്തായി വിഭാവനം ചെയ്തിരിക്കുന്ന ഈ പദ്ധതി 'ബിൽഡ്, ഓപ്പറേറ്റ് ആന്റ് ട്രാൻസ്ഫർ' (BOT) മാതൃകയിലാണ് നടപ്പിലാക്കുന്നത്. തിരുവനന്തപുരം ഡിവിഷൻ 10 വർഷത്തെ കരാർ കാലാവധിയോടെ പദ്ധതിക്കായി ടെൻഡറുകൾ ക്ഷണിച്ചു. കേന്ദ്രത്തിന്റെ ഒന്നാം നിലയിൽ മൂന്ന് മീറ്റിംഗ് റൂമുകൾ ഉണ്ടായിരിക്കും. ഇതിൽ ഒന്നിൽ ഏകദേശം 15 പേരെ ഉൾക്കൊള്ളാൻ കഴിയും. മറ്റൊന്ന് കുടുംബങ്ങൾക്കായുള്ള ചെറിയ മുറിയായിരിക്കും. മൂന്നാമത്തെ മുറിയെക്കുറിച്ചുള്ള വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. കൂടാതെ ടോയ്‌ലറ്റുകളും വാഷ്‌റൂമുകളും ഇവിടെ സജ്ജീകരിക്കും.

എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷൻ ഒരു പ്രധാന കേന്ദ്രമായതിനാലാണ് ആദ്യം ഈ പദ്ധതിക്കായി തെരഞ്ഞെടുത്തത്. ജനങ്ങളുടെ പ്രതികരണം കണക്കിലെടുത്ത് ഈ ആശയം മറ്റ് പ്രധാന സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കും. ചെറിയ സ്റ്റേഷനുകളിൽ പ്ലേസ്റ്റേഷൻ സൗകര്യങ്ങൾ ഒരുക്കുന്ന കാര്യവും ഡിവിഷൻ പരിഗണിക്കുന്നുണ്ടെന്ന് ദക്ഷിണ റെയിൽവേ കൊമേഴ്‌സ്യൽ വിഭാഗത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. റെയിൽവേ സ്റ്റേഷനുകളിലെ ടിക്കറ്റിതര വരുമാനം വർദ്ധിപ്പിക്കാനും പരമ്പരാഗത യാത്രാ സേവനങ്ങൾക്കപ്പുറമുള്ള സൗകര്യങ്ങൾ അവതരിപ്പിക്കാനുമുള്ള ഡിവിഷന്റെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ സംരംഭം. ഇതിന്റെ ഭാഗമായി പലചരക്ക് സ്റ്റാളുകൾ, കാർ സർവീസ് സെന്ററുകൾ, പെർഫ്യൂം സ്റ്റാളുകൾ തുടങ്ങിയവയും സ്റ്റേഷനുകളിൽ അവതരിപ്പിച്ചിരുന്നു.

article-image

swadsdsa

You might also like

  • Lulu Exchange
  • Straight Forward

Most Viewed