ശിവസേനയെ പിളർത്താൻ ശ്രമിച്ചാൽ മഹാരാഷ്ട്ര ഉറങ്ങില്ലെന്ന് ഉദ്ധവ് താക്കറെ


മുംബൈ: ബിജെപിയെ വെല്ലുവിളിച്ച് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. ശിവസേനയെ പിളർത്താൻ ശ്രമിച്ചാൽ മഹാരാഷ്ട്ര  ഉറങ്ങില്ലെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. അജിത് പവാറിനൊപ്പം സർക്കാർ രൂപീകരിച്ചത് ജനാധിപത്യത്തെ പരിഹസിക്കലാണ്. ബിജെപി നീക്കം മഹാരാഷ്ട്രയ്ക്കു മേലുള്ള മിന്നലാക്രമണമാണെന്നും ഉദ്ധവ് താക്കറെ പ്രതികരിച്ചു.

അതേസമയം എംഎൽഎമാരെ മഹാരാഷ്ട്രയിൽ നിന്നും നീക്കാൻ കോൺഗ്രസ് നീക്കം ആരംഭിച്ചു. കോൺഗ്രസ് ഭരണം നിലനിൽക്കുന്ന സംസ്ഥാനങ്ങളിലേക്കു മാറ്റാനാണ് ഹൈക്കമാൻഡിന്റെ നീക്കം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed