കോഹ്ലിക്ക് 27ാം സെഞ്ചുറി; ബംഗ്ലാദേശിനെതിരെ ഇന്ത്യ മികച്ച ലീഡിലേക്ക്


 

കൊൽക്കത്ത: ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക് 27ാം ടെസ്റ്റ് സെഞ്ചുറി. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ ബംഗ്ലാദേശിനെതിരെ നടക്കുന്ന രണ്ടാം ടെസ്റ്റിലാണ് കോഹ്ലി സെഞ്ചുറി പൂർത്തിയാക്കിയത്. കോഹ്ലിയുടെ സെഞ്ചുറി കരുത്തിൽ ഇന്ത്യ ഒടുവിൽ വിവരം ലഭിക്കുന്പോൾ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 293 റൺസെടുത്തിട്ടുണ്ട്. ഇപ്പോൾ‍ 187 റൺസിന്റെ ലീഡായി ഇന്ത്യക്ക്. ഇന്ന് അജിൻക്യ രഹാനെ (51), രവീന്ദ്ര ജഡേജ എന്നിവരുടെ വിക്കറ്റാണ് ഇന്ത്യക്ക് നഷ്ടമായത്. ബംഗ്ലാദേശ് ആദ്യ ഇന്നിങ്‌സിൽ 106ന് എല്ലാവരും പുറത്തായിരുന്നു. 

പിങ്ക് പന്തിൽ ആദ്യ ടെസ്റ്റിനിറങ്ങിയ കോഹ്ലി 159 പന്തിലാണ് സെഞ്ചുറി പൂർത്തിയാക്കിയത്. 12 ബൗണ്ടറികൾ ഉൾപ്പെടുന്നതായിരുന്നു കോഹ്ലിയുടെ സെഞ്ചുറി.  രഹാനെയെ തയ്ജുൽ ഇസ്ലാമിന്റെ പന്തിൽ ഇബാദത്ത് ഹുസൈൻ്‍ ക്യാച്ചെടുത്ത് പുറത്താക്കി. ഏഴ് ഫോർ അടങ്ങുന്നതാണ് രഹാനെയുടെ ഇന്നിംങ്‌സ്. 

മായങ്ക് അഗർ‍വാൾ (14), രോഹിത് ശർമ (21), ചേതേശ്വർ പൂജാര (55) എന്നിവരുടെ വിക്കറ്റുകൾ ഇന്നലെ ഇന്ത്യക്ക് നഷ്ടമായിരുന്നു. ബംഗ്ലാദേശിനായി ഇബാദത്ത് ഹുസൈൻ രണ്ട് വിക്കറ്റ് വീഴ്ത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed