സര്‍ക്കാര്‍ സ്കൂളില്‍ വിദ്യാർത്ഥിയെ നിലത്തിട്ട് ചവിട്ടി, ലാത്തിക്കടിച്ച് പോലീസിന്‍റെ ക്രൂരത


തിരുവനന്തപുരം: വർക്കലയിൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിക്ക് പോലീസിന്‍റെ ക്രൂര മർദ്ദനം. വർക്കല ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥി സുധീഷിനാണ് പോലീസിന്‍റെ മർദനം ഏറ്റത്. സ്കൂളിൽ യൂത്ത് ഫെസ്റ്റിവൽ നടക്കുന്നതിനിടയിൽ ഒരു സംഘം വിദ്യാർത്ഥികൾ പടക്കം പൊട്ടിച്ചു.  ഇതേത്തുടർന്ന് സ്കൂളിലെത്തിയ പോലീസ് വിദ്യാർത്ഥികളെ ക്രൂരമായി മർദ്ദിച്ചതായാണ് പരാതി. എന്നാൽ, വിദ്യാർത്ഥികൾ പൊലീസിനെ അക്രമിക്കാൻ ശ്രമിച്ചതാണ് ലാത്തി വീശാൻ കാരണമെന്നാണ് പോലീസിന്‍റെ വിശദീകരണം.

ഇന്ന് രാവിലെയാണ് സംഭവം. യൂത്ത് ഫെസ്റ്റിവല്‍ നടക്കുന്നതിനിടെ ഒരു സംഘം പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ബഹളമുണ്ടാക്കുകയും പടക്കം പൊട്ടിക്കുകയും ചെയ്തെന്നാണ് പറയുന്നത്. . വര്‍ക്കല പോലീസ് സ്റ്റേഷനിലെ എസ്ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്കൂളിലെത്തി ലാത്തിച്ചാര്‍ജ് നടത്തിയത്.
 അതേസമയം  പ്രിന്‍സിപ്പാള്‍ പോലീസിനെ വിളിച്ചറിച്ചിട്ടാണ് സ്കൂളില്‍ വന്നതെന്നാണ് പോലീസ് പറയുന്നത്. വിദ്യാര്‍ത്ഥികള്‍ തങ്ങളെ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതിരോധിക്കാനാണ് ലാത്തിച്ചാര്‍ജ് നടത്തിയതെന്നാണ് പോലീസ് പറയുന്നത്. പ്ലസ് ടു വിദ്യാര്‍ത്ഥിയായ സുധീഷിന് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റിട്ടുണ്ട്. സുധീഷ് ഇപ്പോള്‍ വര്‍ക്കല ശിവഗിരി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് വിദ്യാര്‍ത്ഥികളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. സംഭവത്തെത്തുടര്‍ന്ന് പോലീസിനും സ്കൂള്‍ അധികൃതര്‍ക്കുമെതിരെ നാട്ടുകാരുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ പോലീസിനെതിരെ പരാതി നല്‍കാനൊരുങ്ങുകയാണെന്നാണ് വിവരം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed