നിലവില്‍ പോളിംഗ് മാറ്റിവെക്കേണ്ട സാഹചര്യമില്ല: ടിക്കാറാം മീണ
തിരുവനന്തപുരം: കനത്ത മഴ തുടരുന്നുണ്ടെങ്കിലും നിലവിൽ പോളിംഗ് മാറ്റിവെക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം നിയമസഭ മണ്ഡലത്തിലെ കൊച്ചി നഗരത്തിൽ മാത്രമാണ് കാര്യമായ പ്രശ്നങ്ങളുള്ളതെന്നും ഇതെല്ലാം നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
എറണാകുളം ജില്ലാ കളക്ടറുമായി നിരന്തരം ബന്ധപ്പെടുന്നുണ്ട്. ജില്ലാഭരണകൂടം അവിടെ എല്ലാകാര്യങ്ങളും ചെയ്യുന്നു. പത്ത് ബൂത്തുകളിൽ വെള്ളം കയറി. അവ മാറ്റിസ്ഥാപിച്ചു. എല്ലായിടത്തും പ്രത്യേകം പരിശോധിക്കാൻ നിർദ്ദേശം നൽകി. സ്ഥിതിവിശേഷങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു.
ഇതുവരെ പോളിംഗ് മാറ്റിവെയ്ക്കേണ്ട സാഹചര്യമില്ല. പോളിംഗ് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് റിപ്പോർട്ടുകൾ കിട്ടിയിട്ടില്ല. ഒരുപക്ഷേ സമയം നീട്ടിനൽകാൻ ആവശ്യപ്പെട്ടാൽ അക്കാര്യം ആലോചിച്ച് തീരുമാനിക്കും. കോന്നിയിൽ ചിലയിടങ്ങളിൽ മാത്രമാണ് പ്രശ്നങ്ങളുള്ളത്. കോന്നിയിലെ മിക്ക ബൂത്തുകളിലും പോളിംഗ് സുഗമമായി നടക്കുന്നു. വെള്ളം കയറിയതിനെ തുടർന്ന് കെട്ടിടങ്ങളിലെ മുകൾനിലയിലേക്ക് മാറ്റിയ ബൂത്തുകളിലേക്ക് പോകാൻ ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് പ്രത്യേക സഹായം ലഭ്യമാക്കിയിട്ടുണ്ടെന്നും ടിക്കാറം മീണ വ്യക്തമാക്കി.