ഒ​ര​ടി കി​ട്ടി​യാ​ൽ തി​രി​ച്ച​ടി​ക്കാ​തി​രി​ക്കാ​ൻ താ​ൻ ഗാ​ന്ധി​യ​ല്ല: കെ.ടി ജ​ലീ​ൽ


തിരുവനന്തപുരം: മാർക്ക് ദാന വിവാദത്തിൽ പ്രതികരണവുമായി വീണ്ടും മന്ത്രി കെ.ടി. ജലീൽ രംഗത്ത്. ഒരടി കിട്ടിയാൽ തിരിച്ചടിക്കാതിരിക്കാൻ താൻ ഗാന്ധിയല്ലെന്ന് ജലീൽ പറഞ്ഞു. അദാലത്ത് നടത്തിയത് എംജി സർവകലാശാലയാണ്. അദാലത്തിൽലെടുത്ത തീരുമാനത്തിൽ താൻ പങ്കാളിയായിട്ടില്ല. പ്രതിപക്ഷ ആക്ഷേപം വസ്തുതാ വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.
തന്നെ ഉത്തരവാദിയാക്കുന്നതിലെ ഗൂഡോദ്ദേശം മനസിലാകുന്നില്ല. സർവകലാശാല അധികൃതരുടെ കുറ്റം തന്‍റെ തലയിൽ കെട്ടിവയ്ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകനെതിരെ ഉന്നയിച്ചത് പ്രത്യാരോപണമല്ല. സിവിൽ സർവീസ് ഇന്‍റർവ്യൂവിൽ ഉയർന്ന മാർക്ക് ലഭിച്ചത് അസ്വാഭാവികമാണ്. വസ്തുതയാണ് താൻ പറഞ്ഞതെന്നും വെറും ആരോപണമല്ലെന്നും അദ്ദേഹം പറഞ്ഞു. മകന്‍റെ സിവിൽ സർവീസ് ഇന്‍റർവ്യൂ നടന്ന ദിവസം ചെന്നിത്തല ഡൽഹിക്ക് പോയത് അസ്വഭാവികമാണെന്നും ജലീൽ ആരോപിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed