ജോളിയുടെ ജാമ്യാപേക്ഷ തള്ളി; മൂന്ന് പ്രതികളും റിമാൻഡിൽ


കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്പരക്കേസിലെ മുഖ്യ പ്രതി ജോളിയുടെ ജാമ്യാപേക്ഷ താമരശേരി ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളി. ജോളിക്കു പുറമേ കൂട്ടുപ്രതികളായ മഞ്ചാടിയിൽ വീട്ടിൽ എം.എസ് മാത്യു, പള്ളിപ്പുറം തച്ചംപൊയിൽ മുള്ളമ്പലത്തിൽ വീട്ടിൽ പ്രജികുമാർ എന്നിവരുടെയും ജാമ്യാപേക്ഷയും കോടതി തള്ളി. മൂന്ന് പ്രതികളുടെയും റിമാൻഡ് കാലാവധിയും കോടതി നീട്ടി. 14 ദിവസത്തേയ്ക്കാണ് പ്രതികളെ റിമാൻഡിൽ വിട്ടത്. റോയ് തോമസിനെ സയനൈഡ് ചേർത്ത ഭക്ഷണം നൽകി കൊലപ്പെടുത്തിയ കേസിലാണ് റിമാൻഡ് കാലാവധി നീട്ടിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed