മുൻ ഡി.ജി.പി വി.ആർ. രാജീവൻ നിര്യാതനായി


മുൻ ഡി.ജി.പി വി.ആർ. രാജീവൻ നിര്യാതനായി

കാക്കനാട്: മുൻ ഡി.ജി.പി വി.ആർ. രാജീവൻ (68) നിര്യാതനായി. അസുഖ ബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം കാക്കനാട് ഇടച്ചിറയിലെ വസതിയിൽ വെച്ച് ഇന്ന് രാവിലെയാണ് അന്തരിച്ചത്. ഷൊർണൂർ എ.എസ്.പി ആയി കേരള കേഡറിൽ ഉദ്യോഗത്തിൽ പ്രവേശിച്ച അദ്ദേഹം കോട്ടയം, കൊല്ലം ജില്ലാ പോലീസ് മേധാവിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. തിരുവനന്തപുരം, കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ, സതേണ്‍ റീജിയണ്‍ ഐ.ജി എന്ന സ്ഥാനങ്ങളും രാജീവൻ വഹിച്ചിട്ടുണ്ട്. ഫയർ ആൻഡ് സേഫ്റ്റി വിഭാഗം ഡി.ജി.പി ആയാണ് സേനയിൽ നിന്ന് വിരമിക്കുന്നത്. സംസ്കാരം തിങ്കളാഴ്ച രാവിലെ 10.30ന് അത്താണി ശ്മശാനത്തിൽ നടക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed