അമേരിക്കയിലെ അലാസ്കയിൽ വിമാനാപകടം; ഒരാൾ മരിച്ചു, 42 പേർക്ക് പരിക്ക്
വാഷിംഗ്ടൺ: അമേരിക്കയിലെ അലാസ്കയിൽ വിമാനം റൺവേയിലൂടെ നിർത്താതെ പാഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിക്കുകയും 42 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയാണ് അലാസ്ക എയർലൈൻസ് 3296 വിമാനം ലാൻഡ് ചെയ്യുന്നതിനിടെ അപകടമുണ്ടായത്.
റൺവേ തീരുന്നിടത്തു നിന്ന് വീണ്ടും മുന്നോട്ട് നീങ്ങിയ വിമാനം സമീപത്തെ ഹാർബറിലേക്ക് ഇടിച്ചുകയറായാണ് അപകടമുണ്ടായത്. സംഭവത്തിൽ വിമാനത്തിന് വലിയ നാശനഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം. അപകടത്തിൽ പരിക്കേറ്റവരിൽ ചിലരുടെ നില അതീവ ഗുരുതരമാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

