ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാൻ ശ്രമം: പൊലീസിനെ വിമർശിച്ച് സി.പി.ഐ മുഖപത്രം


തിരുവനന്തപുരം: തലസ്ഥാനത്ത് മാധ്യമപ്രവർത്തകനെ മദ്യപിച്ച് വാഹനമോടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമൻ ഐ.എ.എസിനെ രക്ഷിക്കാൻ പൊലീസിന്‍റെ ഭാഗത്ത് നിന്നും നീക്കമെന്ന് ആരോപിച്ച് ഭരണകക്ഷിയായ സി.പി.ഐയുടെ മുഖപത്രം. ഈ പൊലീസിനെ തിരുത്തുക തന്നെ വേണം എന്നാണ് മുഖ പ്രസംഗത്തിന്‍റെ തലക്കെട്ട്.

തിരുവനന്തപുരത്ത് ഐ.എ.എസ് ഉദ്യോഗസ്ഥൻ അമിത മദ്യലഹരിയിൽ ഓടിച്ച വാഹനമിടിച്ച് മാധ്യമപ്രവർത്തകന് ദാരുണാന്ത്യമുണ്ടായ സംഭവം പൊലീസിലെയും ഉദ്യോഗസ്ഥ മേഖലയിലെയും പുഴുക്കുത്തുകളെ കുറിച്ചുള്ള ചർച്ചയ്ക്ക് വഴിവച്ചിരിക്കുകയാണ്. ഈ സംഭവത്തിൽ പൊലീസിന്‍റെ ഭാഗത്തു നിന്ന് തുടക്കം മുതൽ ദുരൂഹതകളും ഗൂഢനീക്കങ്ങളും മനസിലാക്കാവുന്ന നടപടികളുണ്ടാകുന്നത്. എന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.

സിറാജ് തിരുവനന്തപുരം ബ്യൂറോ ഹെഡ് കെ.എം ബഷീർ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസിന് സംഭവിച്ച വീഴ്ചകൾ ഒരോന്നും മുഖപ്രസംഗം എണ്ണിയെണ്ണി പറയുന്നു. ചിലർ ചെയ്ത കസ്റ്റഡി മരണങ്ങളും അലംഭാവങ്ങളും നീതിരഹിതമായ നടപടികളും ഭരണത്തിന്‍റെ സൽപ്പേരിനെയും ബാധിക്കാൻ ഇടയാകുന്നുണ്ടെന്ന് മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു. 

ഇപ്പോൾ‍ നടക്കുന്നത് കേരളം പ്രതീക്ഷിക്കുന്നതും, എൽ.ഡി.എഫ് സർക്കാർ മുന്നോട്ട് വച്ചതുമായ പൊലീസ് നയത്തിന് വിരുദ്ധമാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കണമെങ്കിൽ കൂടുതൽ കർശന നടപടികൾ അത്യവശ്യമാണെന്നും മുഖപ്രസംഗം പറയുന്നു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed