ഇടുക്കിയിൽ കഞ്ചാവ് വിൽപ്പന നടത്തിയ അധ്യാപകനും വാങ്ങിയ അച്ഛനും മകനും പിടിയിൽ


ഷീബ വിജയൻ

ബിഹാറിൽ നിന്ന് അവധിക്കെത്തി കഞ്ചാവ് കച്ചവടം നടത്തിയ ഇംഗ്ലീഷ് അധ്യാപകൻ എക്സൈസ് സംഘത്തിന്റെ പിടിയിലായി. ഇടുക്കി രാജാക്കാട് സ്വദേശി കടുവാകുഴിയിൽ റോബിൻ റെജിയെയാണ് 30 ഗ്രാം കഞ്ചാവുമായി നെടുങ്കണ്ടം എക്സൈസ് പിടികൂടിയത്. ബിഹാറിൽ ബന്ധു നടത്തുന്ന സ്കൂളിലെ എൽപി വിഭാഗം ഇംഗ്ലീഷ് അധ്യാപകനായ ഇയാൾ അവിടെനിന്ന് നാട്ടിലേക്ക് വരുമ്പോൾ കഞ്ചാവെത്തിച്ച് വിൽപ്പന നടത്തുകയായിരുന്നു.

ഇയാളിൽ നിന്ന് കഞ്ചാവ് വാങ്ങിയ രാജാക്കാട് മുക്കുടി സ്വദേശി പുത്തൻപറമ്പിൽ ബിജു, മകൻ അലൻ എന്നിവരെ 25 ഗ്രാം കഞ്ചാവുമായി രാജാക്കാട് ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന് എക്സൈസ് പിടികൂടിയതോടെയാണ് അധ്യാപകനെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുന്നത്. ബിഹാറിൽ സുലഭമായി ലഭിക്കുന്ന കഞ്ചാവ് എത്തിച്ച് കച്ചവടം നടത്തി ആർഭാട ജീവിതം നയിക്കുകയായിരുന്നു റോബിൻ. ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് ബിഹാറിലെ കഞ്ചാവ് തോട്ടങ്ങളുടെയും ചെടികളുടെയും ഫോട്ടോകളും എക്സൈസ് കണ്ടെത്തിയിട്ടുണ്ട്.

article-image

ിുി

You might also like

  • Lulu Exchange
  • Straight Forward

Most Viewed