ട്രംപിന്റെ മരുമകൻ മൈക്കിൾ ബൂലോസ് കേരളത്തിൽ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ഷീബ വിജയൻ
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മരുമകനും വ്യവസായിയുമായ മൈക്കിൾ ബൂലോസ് കേരളത്തിൽ സന്ദർശനം നടത്തി. കൊച്ചിയിലെത്തിയ അദ്ദേഹം കേരള മുഖ്യമന്ത്രി വി.ഡി സതീശനുമായി കൂടിക്കാഴ്ച നടത്തി. ഡൊണാൾഡ് ട്രംപിന്റെ മകളായ ടിഫാനി ട്രംപിന്റെ ഭർത്താവാണ് മൈക്കിൾ ബൂലോസ്.
ഇന്ത്യയിലെ അമേരിക്കൻ അംബാസിഡറായ സെർജിയോ ഗോറും മൈക്കിൾ ബൂലോസിനൊപ്പം കൂടിക്കാഴ്ചയിൽ പങ്കെടുത്തിരുന്നു. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷ് എന്നിവരും ചർച്ചകളിൽ സന്നിഹിതരായിരുന്നു.
ഔദ്യോഗിക കൂടിക്കാഴ്ചകൾക്ക് ശേഷം മൈക്കിൾ ബൂലോസും അമേരിക്കൻ അംബാസിഡറും ഉൾപ്പെടുന്ന എട്ടംഗ സംഘം വിനോദസഞ്ചാരത്തിനായി ആലപ്പുഴയിലേക്ക് തിരിച്ചു. അവിടെ നെഹ്‌റു ട്രോഫി വള്ളംകളിക്കായി ഒരുങ്ങുന്ന ചുണ്ടൻ വള്ളങ്ങളുടെ പരിശീലന തുഴച്ചിലും കായൽ സൗന്ദര്യവും കണ്ടസ്വദിച്ച ശേഷം വൈകുന്നേരത്തോടെ സംഘം മടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മേയ് മാസത്തിൽ ഭാര്യ ടിഫാനിക്കൊപ്പം അദ്ദേഹം താജ്‌മഹലും ജയ്‌സാൽമീറും സന്ദർശിച്ചിരുന്നു.
ാൗൈാൗൈാൗൈ

