അർജുൻ ആയങ്കിക്ക് പിന്തുണയുമായി സനൽകുമാർ ശശിധരൻ: 'എനിക്കയാളോട് സ്നേഹം തോന്നുന്നു'
ഷീബ വിജയൻ
കൊച്ചി: സംസ്ഥാന ആഭ്യന്തര മന്ത്രിയെ വെല്ലുവിളിച്ച് മുങ്ങി നടക്കുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ പിന്തുണച്ച് സംവിധായകൻ സനൽകുമാർ ശശിധരൻ. അർജുനെതിരെ നടക്കുന്നത് ഗൂഢാലോചനയാണെന്നും അയാൾക്ക് ഒരവസരം കൊടുക്കണമെന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ സനൽകുമാർ പറയുന്നു.
തനിക്കയാളോട് വല്ലാത്ത സ്നേഹം തോന്നുന്നു. മനുഷ്യൻ എത്ര നിസഹായനായ ജീവിയാണ്! എല്ലാ മനുഷ്യർക്കും ചീത്തയാവാനും നല്ലതാവാനും കഴിയുമെന്നും കുറിപ്പിലുണ്ട്. ഇതിന് മറുപടിയുമായി അർജുനും രംഗത്തെത്തി. ഒരു ഹാർട്ട് ഇമോജിയാണ് അർജുൻ കമന്റായി പോസ്റ്റ് ചെയ്തത്. അർജുൻ ആയങ്കിയെ പിടികൂടാനായി പോലീസ് നെട്ടോട്ടം ഓടുകയാണ്.
aadsdsdssdssa

