അമ്മ നടി ആണെങ്കിലും മൂത്രം ഒഴിക്കണമല്ലോ, അതോ വേണ്ടേ? നായകനും നായികയ്ക്കും മാത്രമേ ഉള്ളോ ഈ ആവശ്യങ്ങൾ?; മാലാ പാർവതി
തിരുവനന്തപുരം: ഹാപ്പി സർദാർ എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനിടയിൽ നടി മാലാ പാർവതി കാരവൻ ചോദിച്ചുവെന്ന് സഞ്ജയ് പാൽ എന്ന വ്യക്തി ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് മറുപടി നൽകിയിരിക്കുകയാണ് നടി. താൻ തന്റെ കൈയ്യിലെ കാശ് കൊടുത്താണ് കാരവൻെറ്റിൽ എത്തിച്ചതെന്ന് മാല പാർവതി പറയുന്നു. ബിൽ സഹിതമാണ് താരം ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.
മാല പാർവതിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം; “ഹാപ്പി സർദാർ.. എന്ന സിനിമയിൽ അമ്മ നടി കാരവൻ ചോദിച്ചു എന്നൊരാരണൻ ഉന്നയിച്ചിരുന്നു. പ്രൊഡ്യൂസർടെ കാഷ്യർ ആണ് ആൾ. . ചായ, ഭക്ഷണം, ടോയ്‌ലറ്റ് പോലെയുള്ള അടിസ്ഥാന സൗകര്യം തരാത്തവരോട് കാരവൻ ചോദിക്കാൻ പാടില്ല എന്ന സാമാന്യ ബോധം ഉണ്ട്. ഉച്ചയ്ക്ക് 3 മുതൽ പിറ്റേന്ന് വെളുപ്പിന് 6 വരെ ജോലി ചെയ്യുന്ന സെറ്റിൽ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ തന്നിരുന്നിടത്ത് ബ്ലോക്ക് ആയിരുന്നതിനാലും, മൂത്രമൊഴിക്കാതിരിക്കാനുള്ള അമാനുഷിക കഴിവ് ഇല്ലാതിരുന്നതിനാലും ഞാന്‍ കാരവന്‍ എടുത്തു. എന്റെ സ്വന്തം കാശിന്. എല്ലാ പെൺകുട്ടികൾക്കും വേണ്ടി. അമ്മ നടി ആണെങ്കിലും മൂത്രം ഒഴിക്കണമല്ലോ? അതോ വേണ്ടേ? നായകനും നായികയ്ക്കും മാത്രമേ ഉള്ളോ ഈ ആവശ്യങ്ങൾ? സഞ്ജയ് പാൽ എന്ന ആൾക്കുള്ള മറുപടിയാണിത്.
ബിൽൽ ചുവടെ ചേർക്കുന്നു.
ഈ സെറ്റിലെ വിശേഷങ്ങൾ പറഞ്ഞാൽ തീരില്ല. തൽക്കാലം നിർത്തുന്നു.”

