കൊല്ലം അഞ്ചലിൽ‍ ഏഴ് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസ്; പ്രതി രാജേഷ് കുറ്റക്കാരനെന്ന് കോടതി


കൊല്ലം: കൊല്ലം അഞ്ചലിൽ‍ 7 വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്ന കേസിൽ‍ പ്രതി രാജേഷ് കുറ്റക്കാരനെന്ന് കൊല്ലം അഡീഷണൽ‍ സെഷൻസ് കോടതി കണ്ടെത്തി. ഇയാൾ‍ക്കുള്ള ശിക്ഷ നാളെ കോടതി പ്രഖ്യാപിക്കും .

മുത്തശ്ശിയുമായി സ്‌കൂളിലേക്ക് പോയ പെൺകുട്ടിയെ മാതൃസഹോദരി ഭർ‍ത്താവായ രാജേഷ് കൂട്ടിക്കൊണ്ടു പോയി ലൈംഗികമായി പീഡിപ്പിച്ചു കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷൻ‍ കേസ്സ് . 2017 ആഗസ്റ്റ് 27നാണ് സംഭവം നടന്നത് എസ്റ്റേറ്റിൽ‍ കൊണ്ട് പോയി പീഡിപ്പിച്ച ശേഷം മടങ്ങവേ വീട്ടിൽ‍ പറയുമെന്ന് പറഞ്ഞപ്പോൾ‍ കഴുത്തിൽ‍ തുണി മുറുക്കി കൊലപ്പെടുത്തുകയായിരുന്നു . 

പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയ എല്ലാ കുറ്റങ്ങളും പ്രതി ചെയ്തതായി കോടതി കണ്ടെത്തിയതായി സ്‌പെഷ്യൽ‍ പ്രോസിക്യൂട്ടർ‍ മോഹൻരാജ് പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed