അനന്തപുരിലെ ക്ഷേത്രത്തില്‍ കഴുത്തറുത്ത നിലയില്‍ മൂന്ന് മൃതദേഹങ്ങള്‍
അനന്തപുർ: ആന്ധ്രപ്രദേശിലെ അനന്തപുർ ജില്ലയിലെ കോർത്തിക്കോട്ട ഗ്രാമത്തിലെ ക്ഷേത്രത്തിൽ സ്ത്രീയുൾപ്പെടെ മൂന്ന്പേരുടെ മൃതദേഹം കഴുത്തറുത്ത നിലയിൽ ക്ഷേത്രത്തിൽ കണ്ടെത്തി. നരബലിയുടെ ഭാഗമാണ് കൊലപാതകങ്ങൾ എന്നാണ് റിപ്പോർട്ടുകൾ.
പൂജാരി ശിവരാമണി റെഡ്ഡി(70), ഇദ്ദേഹത്തിന്റെ സഹോദരി കമലമ്മ(75), സത്യലക്ഷ്മിയമ്മ(70) എന്നിവരുടെ മൃതദേഹങ്ങളാണ് കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്. ക്ഷേത്രത്തിന് ഉൾഭാഗം രക്തം തളിച്ച നിലയിലാണ്. തിങ്കളാഴ്ച്ച രാവിലെ ക്ഷേത്ര ദർശനത്തിനെത്തിയ ഭക്തരാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവർ ഉടനെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
നിധിവേട്ടക്കാരാണ് സംഭവത്തിന് പിന്നിലെന്നാണ് നിഗമനമെന്ന് പോലീസ് പറയുന്നു. 15ാം നൂറ്റാണ്ടിലുള്ള ക്ഷേത്രം അടുത്തിടെയാണ് പുതുക്കിപ്പണിതത്.
ശിവരാമണിയും കൊല്ലപ്പെട്ട മറ്റു രണ്ട് സ്ത്രീകളും ക്ഷേത്രത്തിൽ തന്നെയാണ് കിടന്നുറങ്ങാറ്. മൂവരെയും കൊലപ്പെടുത്തിയ ശേഷം നിധിവേട്ടക്കാർ രക്തം തളിച്ചതാകാമെന്നാണ് പോലീസ് കരുതുന്നത്. കൊലപാതക കേസ് രജിസ്റ്റർ ചെയ്ത പോലീസ് സംഭവത്തിൽ ഉൾപ്പെട്ടവർക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.