വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ സിപിഎമ്മിൽ ഭിന്നത രൂക്ഷം; പിണറായിയെയും രാഗേഷിനെയും തള്ളി ഇ.പി. ജയരാജൻ
ഷീബ വിജയൻ
കണ്ണൂർ: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിവാദത്തിൽ സിപിഎമ്മിനുള്ളിലെ ഭിന്നതകൾ പരസ്യമാകുന്നു. കരാർ കൈമാറ്റത്തിൽ അഴിമതിയുണ്ടെന്ന പാർട്ടിയുടെ ഔദ്യോഗിക നിലപാടിനെ തള്ളിക്കൊണ്ട് എൽഡിഎഫ് മുൻ കൺവീനറും കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി. ജയരാജൻ രംഗത്തെത്തി. ഈ പദ്ധതിയുമായി ബന്ധപ്പെട്ട് ഇപ്പോൾ നടക്കുന്ന വിവാദങ്ങൾ തികച്ചും അനാവശ്യമാണെന്നും, അഴിമതി ആരോപണം ഉന്നയിക്കാൻ താനില്ലെന്നും വ്യക്തമാക്കിയ അദ്ദേഹം, ആരോപണം ഉന്നയിക്കുന്നവർ തന്നെ അതിന് മറുപടി നൽകട്ടെ എന്ന് മാധ്യമങ്ങളോട് പ്രതികരിച്ചു. മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷും എൽഡിഎഫ് മുൻ നേതാവ് പിണറായി വിജയനും രംഗത്തെത്തിയ സാഹചര്യത്തിലാണ് ഇ.പിയുടെ ഈ വേറിട്ട പ്രതികരണം.
അതേസമയം, വിഴിഞ്ഞം ഓഹരി കൈമാറ്റത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ വിമർശനങ്ങൾക്കെതിരെ കെ.കെ. രാഗേഷ് ശക്തമായി പ്രതികരിച്ചു. കേരളത്തിന്റെ പൊതുമുതൽ സംരക്ഷിക്കാനുള്ള ജാഗ്രത ഓരോ മലയാളിക്കുമുണ്ടെന്നും ചോദ്യങ്ങൾ ചോദിക്കുമ്പോൾ പൊതുപ്രവർത്തകരെ വിരട്ടി നിർത്താൻ നോക്കേണ്ടെന്നും രാഗേഷ് മുന്നറിയിപ്പ് നൽകി. എന്നാൽ സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ഓഹരി കൈമാറ്റം നടക്കില്ലെന്നും, ഈ വിവരം നേരത്തെ അറിയാമായിരുന്നത് ദേശാഭിമാനിക്ക് മാത്രമാണെന്നും സതീശൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. അദാനിയും എംഎസ്‌സി കമ്പനിയും തമ്മിൽ നടന്ന ചർച്ചകൾ 2026 ജൂൺ 5-ന് തന്നെ ദേശാഭിമാനി റിപ്പോർട്ട് ചെയ്തിരുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു.
dsvdsvdsf

