മീൻ വറുത്തതിൽ ചത്ത അട്ട; തിരുവനന്തപുരത്ത് പോലീസ് കാന്റീൻ പൂട്ടിപ്പൂപ്പിച്ചു
ഷീബ വിജയൻ
തിരുവനന്തപുരം: തലസ്ഥാനത്തെ സ്റ്റാച്യുവിലുള്ള കന്റോൺമെന്റ് പോലീസ് കാന്റീനിൽ നിന്നും വാങ്ങിയ ഭക്ഷണപ്പൊതിയിൽ ചത്ത അട്ടയെ കണ്ടെത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് കാന്റീനിൽ നിന്നും ഒരു പോലീസുകാരൻ പാഴ്സലായി വാങ്ങിയ മീൻ വറുത്തതിനകത്താണ് അട്ടയെ കണ്ടത്. സംഭവം വിവാദമായതോടെ കോർപറേഷന്റെ പ്രത്യേക അന്വേഷണ സംഘം സ്ഥലത്തെത്തി കാന്റീനിൽ പരിശോധന നടത്തി.
പരിശോധനയിൽ കാന്റീൻ തികച്ചും വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തിയതിനെ തുടർന്ന് അധികൃതർ അത് താൽക്കാലികമായി അടപ്പിച്ചു. മുൻപും ഈ കാന്റീനിലെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ച് ഒട്ടേറെ തവണ പരാതികൾ ഉയർന്നിട്ടുണ്ടായിരുന്നു. സംഭവത്തിൽ വിശദീകരണം നൽകാനായി കാന്റീൻ കരാറുകാരനോട് കോർപറേഷനിൽ നേരിട്ട് ഹാജരാകാൻ ഉദ്യോഗസ്ഥർ നിർദേശം നൽകിയിട്ടുണ്ട്.
saddsadswa

