സംസ്ഥാന ബിജെപിയിൽ 11 കോടിയുടെ ഫണ്ട് ക്രമക്കേട്; വനിതാ നേതാവിനെതിരെ അച്ചടക്ക നടപടി


‍ഷീബ വിജയൻ

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ടിലടക്കം കോടികളുടെ സാമ്പത്തിക തിരിമറി നടത്തിയെന്ന കണ്ടെത്തലിനെ തുടർന്ന് സംസ്ഥാന ബിജെപിയിൽ വൻ പൊട്ടിത്തെറി. പാർട്ടിക്കുള്ളിൽ സംഭവം വലിയ ചർച്ചയായതോടെ സംസ്ഥാന സെക്രട്ടറിയായ പ്രമുഖ വനിതാ നേതാവിനെ പാർട്ടി ഓഫീസിന്റെ ചുമതലകളിൽ നിന്നും അടിയന്തരമായി മാറ്റി നിർത്തി. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വലിയ രീതിയിൽ പണം അപഹരിക്കപ്പെട്ടെന്ന ഗുരുതരമായ ആരോപണത്തിൽ പാർട്ടി നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് വനിതാ നേതാവിന്റെ പങ്ക് വ്യക്തമായത്.

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ കർശനമായ ഇടപെടലിനെ തുടർന്നാണ് ഈ അച്ചടക്ക നടപടി. വനിതാ നേതാവിന് പുറമെ സാമ്പത്തിക ക്രമക്കേടിൽ ആരോപണവിധേയരായ സംസ്ഥാന സമിതി അംഗം പാങ്ങപ്പാറ രാജീവ്, പള്ളിപ്പുറം വിജയകുമാർ എന്നിവർക്കെതിരെയും പാർട്ടി നടപടിയെടുത്തിട്ടുണ്ട്. ഇരുവരോടും പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് താൽക്കാലികമായി മാറിനിൽക്കാൻ നേതൃത്വം ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് ആവശ്യങ്ങൾക്കായി സമാഹരിച്ച തുകയിൽ നിന്ന് ഏകദേശം 11 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഫണ്ട് തട്ടിപ്പ് സംബന്ധിച്ച് പാർട്ടി ദേശീയ അധ്യക്ഷന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ഊർജ്ജിതമാക്കിയത്. സംസ്ഥാനത്തെ മറ്റു ചില മുതിർന്ന നേതാക്കൾക്കും ഈ അട്ടിമറിയിൽ പങ്കുണ്ടെന്ന സംശയത്തെ തുടർന്ന് വരും ദിവസങ്ങളിൽ പാർട്ടി തലത്തിൽ കൂടുതൽ അന്വേഷണങ്ങൾ നടക്കുമെന്നാണ് സൂചന.

article-image

asaswqaqsw

You might also like

  • Lulu Exchange
  • Straight Forward

Most Viewed