കൊച്ചി തോപ്പുംപടിയിൽ വൻ തീപ്പിടിത്തം
കൊച്ചി: കൊച്ചി തോപ്പുംപടിയിലെ ചെരുപ്പുകടയിൽ വൻ തീപ്പിടിത്തം. ഏഴ് ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ അണച്ചത്. തോപ്പുംപടിയിലെ മാർസൽ എന്ന ചെരുപ്പുകടയ്ക്കാണ് തീപിടിച്ചത്. ഇരു നിലകളിലായാണ് ചെരുപ്പുകട പ്രവർത്തിക്കുന്നത്. കടയിൽ വലിയ സ്റ്റോക്ക് ഉണ്ടായിരുന്നു.
തൊട്ടടുത്തുള്ള കടകളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമങ്ങൾ അഗ്നിശമന യൂണിറ്റ് നടത്തുന്നുണ്ട്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് സംശയിക്കുന്നു.

