കരിക്കിന്‍റെ ‘തേരാപാര’ സിനിമയാകുന്നു; മോഷൻ പോസ്റ്റർ പുറത്ത്


കൊച്ചി: ജനപ്രിയ യൂട്യൂബ് സീരിസ് കരിക്ക് സിനിമയുമായി രംഗത്ത്. ഇവരുടെ വെബ് സീരിസ് തേരാപാരയുടെ പേരിൽ‍ തന്നെയാണ് ചിത്രം എത്തുന്നത്. തേരാപാര സിനിമയുടെ മോഷൻ പോസ്റ്ററെത്തി. ഉടൻ വരുന്നു എന്ന ക്യാപ്ഷനോടെ കരിക്കിന്റെ യുട്യൂബ് ചാനലിലൂടെയാണ് പോസ്റ്റർ പുറത്തുവിട്ടത്. 2020 ലായിരിക്കും ചിത്രം ഇറങ്ങുക എന്ന് കരിക്കിന്‍റെ അണിയറക്കാർ അറിയിച്ചു.

 

മുഖം മറച്ച് ഇരുട്ടത്ത് നിക്കുന്നത് ലോലനാണോ എന്നടക്കമുള്ള നിരവധി കമന്‍റുകൾ വീഡിയോയ്ക്ക് താഴെ ലഭിക്കുന്നുണ്ട്. കരിക്ക് ഷോ റണ്ണർ നിഖിൽ പ്രസാദാണ് തേരാ പാരാ മൂവി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. സുനിൽ കാർത്തികേയന്റേതാണ് ഛായാഗ്രഹണം. സംഗീതം പി.എസ് ജയഹരി.  

You might also like

  • Lulu Exchange
  • Straight Forward

Most Viewed