കരിപ്പൂരിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി


 

 

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം റൺ‍വെയിൽ നിന്ന് തെന്നിമാറി. അപകടത്തിൽ റൺവേയിലെ സിഗ്നൽ ലൈറ്റുകൾ തകർന്നു. സംഭവത്തിൽ ആർക്കും പരിക്കില്ല. അബുദാബിയിൽ നിന്നെത്തിയ കാലിക്കറ്റ് അബുദാബി എത്തിഹാദ് വിമാനമാണ് അപകടത്തിൽപ്പെട്ടത്.

ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്. വിമാനത്തിന്‍റെ ടയറിന് കേടുപാടുകൾ പറ്റിയെങ്കിലും തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്. പിന്നീട് അപകടത്തിൽപ്പെട്ട വിമാനത്തിന് പകരം വിമാനമെത്തി അബുദാബിയിലേക്കുള്ള സർവ്വീസ് പുനഃസ്ഥാപിച്ചു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed