അമ്മയില്‍ വനിതകളുടെ പ്രശ്‌നപരിഹാര സമിതി രൂപീകരിച്ചു; അംഗത്വം നിരസിച്ച് മഞ്ജു വാര്യര്‍

കൊച്ചി: സിനിമ മേഖലയിലെ വനിതകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ താര സംഘടനയായ അമ്മ രൂപികരിച്ച സമിതിയില്‍ നടി മഞ്ജു വാര്യര്‍ അംഗമാകില്ല. അംഗമാകാനുള്ള ക്ഷണം മഞ്ജു നിരസിച്ചു. അബുദാബിയില്‍ അടുത്ത മാസം ആറിന് നടക്കുന്ന അമ്മ ഷോയ്ക്ക് വനിതകളുടെ പ്രശ്‌ന പരിഹാരത്തിനായി സെല്‍ രൂപികരിക്കണണമെന്നാവശ്യപ്പെട്ട് ഡബ്ല്യൂസിസി ഹൈക്കോടതി സമീപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ചേര്‍ന്ന എക്‌സിക്യൂട്ടിവ് യോഗത്തില്‍ പുതിയ കമ്മിറ്റി രൂപികരിച്ചു. ഇതില്‍ മഞ്ജുവിനെ ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുകയും ഇതുമായി ബന്ധപ്പെട്ട് അമ്മ എക്‌സിക്യൂട്ടീവ് അംഗം മഞ്ജുവുമായി ഫോണില്‍ സംസാരിച്ചു. എന്നാല്‍ താന്‍ താത്ക്കാലികമായി സമിതിയിലിരിക്കാന്‍ തയ്യാറല്ലെന്നും സമിതിയിലിരിക്കാന്‍ അസൗകര്യമുണ്ടെന്നും മഞ്ജു അറിയിച്ചു.
നിലവില്‍ പുതിയ കമ്മിറ്റിയില്‍ അംഗങ്ങളായി നടി ലക്ഷ്മി ഗോപാലസ്വാമി, ആശ ശരത്ത്, ശ്വേത മേനോന്‍, ജഗദീഷ്, എന്നിവരെയാണ് തെരഞ്ഞെടുത്തത്. ഇതുകൂടാതെ സമിതിയില്‍ പുറത്ത് നിന്ന് ഒരാള്‍ വേണമെന്നാണ് നിയമം. ഇതുമായി ബന്ധപ്പെട്ട് അഡ്വ പ്രീതി രാമകൃഷ്ണനെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അഞ്ചംഗ സമിതിയെ ആണ് ഇതോടെ നിലവില്‍ വന്നിരിക്കുന്നത് ഇക്കാര്യം കോടതിയെ അറിയിച്ചു. ഷോയുമായി ബന്ധപ്പെട്ട് ഈ മാസം 29 മുതല്‍ റിഹേഴ്‌സല്‍ ക്യാമ്പ് നടക്കും. ഷോ കഴിഞ്ഞ് അടുത്ത മാസം ഒന്‍പതിന് ഇവര്‍ തിരിച്ചെത്തും അത് വരെയാണ് സമിതിയുടെ കാലാവധി.