വെള്ളാപ്പള്ളിയുടെ നിലപാടുകൾ ഈഴവ സ്ഥാനാർത്ഥികൾക്ക് തിരിച്ചടിയാകുന്നു; രൂക്ഷവിമർശനവുമായി ശിവഗിരി മഠാധിപതി


ഷീബ വിജയൻ

എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാടുകൾ ഈഴവരാദി പിന്നാക്ക ജനവിഭാഗങ്ങൾക്ക് രാഷ്ട്രീയമായി ദോഷം ചെയ്യുന്നുവെന്ന് ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ. വെള്ളാപ്പള്ളി ഇതര സമുദായങ്ങളെ ശത്രുപക്ഷത്താക്കിയതോടെ, പിന്നാക്ക വിഭാഗത്തിൽപ്പെട്ട സ്ഥാനാർത്ഥികൾക്ക് മറ്റ് മതവിഭാഗങ്ങൾ വോട്ട് ചെയ്യാത്ത സാഹചര്യമുണ്ടായെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് മഠാധിപതിയുടെ ഈ രൂക്ഷവിമർശനം.

സ്ഥാനാർത്ഥി നിർണ്ണയത്തിൽ അധഃസ്ഥിത-പിന്നാക്ക വിഭാഗങ്ങൾ പൂർണ്ണമായും അവഗണിക്കപ്പെട്ടതായും അദ്ദേഹം ആരോപിച്ചു. വിശ്വകർമ്മജർക്കും ധീവരർക്കും വേണ്ട പരിഗണന ലഭിച്ചില്ല. ഇക്കാര്യത്തിൽ രാഷ്ട്രീയ മുന്നണികളുമായി സംസാരിച്ചിരുന്നെങ്കിലും സ്ഥാനാർത്ഥി പട്ടിക പുറത്തുവന്നപ്പോൾ നീതി ലഭിച്ചെന്ന് പറയാനാകില്ലെന്നും സ്വാമി സച്ചിദാനന്ദ വ്യക്തമാക്കി. വെള്ളാപ്പള്ളിയുടെ സംസ്കാരത്തിൽ മറുപടി നൽകാൻ തനിക്ക് സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

aqswassaas

You might also like

  • Lulu Exchange
  • Straight Forward

Most Viewed