ബഹ്‌റൈൻ പ്രവാസിയുടെ ഭാര്യയും മാതാവും അടുത്തടുത്ത ദിവസങ്ങളിൽ നിര്യാതരായി

മനാമ : ബഹ്‌റൈൻ പ്രവാസിയുടെ ഭാര്യയും മാതാവും അടുത്തടുത്ത ദിവസങ്ങളിൽ നിര്യാതരായി. ഐ.സി.ആർ.എഫ് മീഡിയ കോ-ഓർഡിനേറ്റർ പങ്കജ് നെല്ലൂരിന്റെ മാതാവ് സത്യഭാമ (83) ഭാര്യയും അദ്ധ്യാപികയുമായിരുന്ന ടി.കെ രമാ നായർ (52) എന്നിവരാണ് ഈ മാസം 25നും 26നുമായി(ഇന്നലെയും ഇന്നും) മരിച്ചത്.
27 വർഷമായി ബഹ്റൈനിലായിരുന്നു ടി.കെ രമാ നായർ. അൽനൂർ ഇന്റർനാഷണൽ സ്‌കൂളിലും റോയൽ യൂണിവേഴ്സിറ്റി ഫോർ വുമണിന്റെ കീഴിൽ കോളേജ് ഓഫ് ഹെൽത്ത് സയൻസിലും അറബ് ഓപ്പൺ യൂണിവേഴ്‌സിറ്റിയുടെ കീഴിൽ ആർട് ഓഫ് ലിവിങ് ഇന്റർനാഷണലിലും അദ്ധ്യാപികയായി സേവനം അനുഷ്‌ഠിച്ചിരുന്നു. മക്കൾ : സമുദ്ര നായർ, ശിവാനി നായർ. മരുമകൻ ആദർശ് നായർ.
പങ്കജ് നെല്ലൂരിന്റെ മാതാവ് സത്യഭാമ സ്വദേശമായ പാലക്കാടിൽ ആയിരുന്നു. മക്കൾ പങ്കജ് നല്ലൂർ, സദാശിവൻ നായർ, പുഷ്പകുമാരി. മരുമക്കൾ ടി.കെ രാമനായർ, സിന്ധു നായർ, പ്രദീപ് കുമാർ.