ബി. ഗോപാലകൃഷ്ണന്റെ വിവാദ പ്രസ്താവന: കളക്ടറോട് റിപ്പോർട്ട് തേടി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ
ഷീബ വിജയൻ
എൻഡിഎ സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണൻ നടത്തിയ വിദ്വേഷ പ്രസ്താവനയിൽ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടി. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മതപരമായ വിവേചനം സൂചിപ്പിക്കുന്ന രീതിയിൽ സംസാരിച്ചതിനെതിരെ വിവിധ രാഷ്ട്രീയ പാർട്ടികൾ പരാതി നൽകിയിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്.
ഗുരുവായൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് ബി. ഗോപാലകൃഷ്ണൻ നടത്തിയ പരാമർശങ്ങളാണ് വിവാദമായത്. തിരഞ്ഞെടുപ്പിൽ വർഗീയമായ പരാമർശങ്ങൾ ഉണ്ടായാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് ഓഫീസർ മുന്നറിയിപ്പ് നൽകി. കളക്ടറുടെ റിപ്പോർട്ട് ലഭിച്ചാലുടൻ തുടർനടപടികൾ സ്വീകരിക്കും.
dscdssdewa



