രാജസ്ഥാന്‍ നിയമസഭാ തെരഞ്ഞെടുപ്പ്: അധികാരത്തില്‍ എത്തിയാല്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതിതളളുമെന്ന് രാഹുല്‍ ഗാന്ധി

ജയ്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ പത്ത് ദിവസത്തിനുളളില്‍ കര്‍ഷകരുടെ കടങ്ങള്‍ എഴുതിതളളുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ണാടകയിലേയും പഞ്ചാബിലേയും കര്‍ഷകര്‍ അതിന്റെ ഗുണഭോക്താക്കളാണെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി. രാജസ്ഥാനിലെ ജയ്‌സല്‍മറില്‍ തെരഞ്ഞെടുപ്പ് സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിങ്ങള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുളള സര്‍ക്കാരിനെ അധികാരത്തിലേറ്റുക. സര്‍ക്കാര്‍ രൂപീകരിച്ച് പത്ത് ദിവസത്തിനുളളില്‍ കോണ്‍ഗ്രസ് സംസ്ഥാനത്തെ കര്‍ഷകരുടെ കടങ്ങള്‍ എഴുതിതളളും. ഞാന്‍ കപട വാഗ്ദാനങ്ങള്‍ നടത്താറില്ല, പറയുന്ന കാര്യങ്ങള്‍ പാലിക്കും’, രാഹുല്‍ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് എല്ലാ കാലത്തും ജനങ്ങളോട് പറഞ്ഞ വാഗ്ദാനങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.