"ചെറ്റ എന്ന് വിളിച്ചതിൽ അഭിമാനം, അത് പാവപ്പെട്ടവന്റെ വീടാണ്": മുഖ്യമന്ത്രിക്ക് മറുപടിയുമായി ജി. സുധാകരൻ
ഷീബ വിജയൻ
മുഖ്യമന്ത്രി പിണറായി വിജയന്റെ 'ചെറ്റത്തരം' പരാമർശത്തിന് ശക്തമായ ഭാഷയിൽ മറുപടി നൽകി ജി. സുധാകരൻ. തന്നെ ചെറ്റ എന്ന് വിളിച്ചതിൽ അഭിമാനിക്കുന്നുവെന്നും ചെറ്റപ്പുരയും ചെറ്റക്കുടിലും പാവപ്പെട്ടവന്റെയും അടിസ്ഥാന വർഗത്തിന്റെയും അടയാളമാണെന്നും അദ്ദേഹം പറഞ്ഞു. ചെറ്റപ്പുരയെ ആക്ഷേപിക്കുക വഴി സാധാരണക്കാരെയാണ് മുഖ്യമന്ത്രി പരിഹസിച്ചതെന്ന് സുധാകരൻ കുറ്റപ്പെടുത്തി.
പതിനെട്ട് വയസ്സ് വരെ താൻ ഓലമേഞ്ഞ ചെറ്റപ്പുരയിലാണ് ജീവിച്ചതെന്ന് അനുസ്മരിച്ച അദ്ദേഹം, മുഖ്യമന്ത്രിക്ക് മലയാള ഭാഷയുടെ അർത്ഥഭേദങ്ങൾ അറിയില്ലെന്നും വിമർശിച്ചു. താൻ മുഖ്യമന്ത്രിയെ രാഷ്ട്രീയമായി വിമർശിക്കുമെങ്കിലും ചീത്ത വിളിക്കില്ലെന്നും അത് തന്റെ ഗുരുത്വമാണെന്നും സുധാകരൻ കൂട്ടിചേർത്തു. യുഡിഎഫ് ജനറൽ ബോഡി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി ഒമ്പത് തവണ മത്സരിച്ച കാര്യം ഓർമ്മിപ്പിച്ച സുധാകരൻ, പാർലമെന്ററി മോഹമെന്ന ആക്ഷേപത്തെയും തള്ളി.
dqwdfsesdews



