സോഷ്യൽ മീഡിയയല്ല മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നത്: രമേശ് ചെന്നിത്തല


ശാരിക l കേരളം

ന്യൂഡൽഹി: കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് സോഷ്യൽ മീഡിയയല്ലെന്നും എംഎൽഎമാരുടെ പിന്തുണയ്ക്കായി തങ്ങൾക്കിടയിൽ യാതൊരു മത്സരവുമില്ലെന്നും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. മുഖ്യമന്ത്രിയെ തീരുമാനിക്കുന്ന കാര്യത്തിൽ യാതൊരുവിധ കാലതാമസവും ഉണ്ടായിട്ടില്ലെന്നും എല്ലാ നടപടികളും മികച്ച രീതിയിൽ മുന്നോട്ടുപോകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിയെ സംബന്ധിച്ച അന്തിമ തീരുമാനം ഉചിതമായ സമയത്ത് ഹൈക്കമാൻഡ് കൈക്കൊള്ളുമെന്ന് ചെന്നിത്തല കൂട്ടിച്ചേർത്തു. സോണിയാ ഗാന്ധിയെ കാണാനായി ഡൽഹിയിൽ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എന്നാൽ, മഹാരാഷ്ട്രയിലെ ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണ് താൻ ഡൽഹിയിലെത്തിയതെന്നാണ് അദ്ദേഹം മാധ്യമങ്ങളോട് ഔദ്യോഗികമായി വിശദീകരിച്ചത്.

article-image

sdfdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed