കശ്മീരിൽ വെടിവയ്പ്; സൈന്യം എട്ട് ഭീകരരെ വധിച്ചു
ശ്രീനഗർ : കശ്മീരിൽ നടന്ന വെടിവയ്പ്പിൽ എട്ടു ഭീകരരെ സൈന്യം വധിച്ചു. അനന്ത്നാഗ്, ഷോപിയാൻ എന്നിവിടങ്ങളിൽ മൂന്നിടത്തായാണ് വെടിവയ്പുണ്ടായത്. ഏറ്റുമുട്ടലിൽ നാലു സൈനികര്‍ക്കു ഗുരുതര പരുക്കേറ്റു. ഇന്നലെ രാത്രി അനന്ത്നാഗ് മേഖലയിൽ സുരക്ഷാസേന പരിശോധന തുടങ്ങിയതിനു പിന്നാലെയാണ് ഭീകരർ സൈനികർക്കു നേരെ വെടിവച്ചത്. ഷോപിയാനിൽ ഭീകരരുടെ വെടിവയ്പ്പിനിടെ ചില നാട്ടുകാർ വീടുകളിൽ കുടുങ്ങി. ഇവരെ സുരക്ഷിതമായി പുറത്തെത്തിക്കാനുള്ള ശ്രമം തുടരുകയാണ്.

