എറണാകുളം ജില്ലാ കോടതിയിൽ നിന്ന് തൊണ്ടിമുതലുകൾ കവർന്നു; 124 കേസുകളിലെ രേഖകളും റാഡോ വാച്ചും കാണാനില്ല


ശാരിക

കൊച്ചി: എറണാകുളം ജില്ലാ കോടതിയിൽ വൻ സുരക്ഷാവീഴ്ച. കോടതിയിൽ സൂക്ഷിച്ചിരുന്ന 124 കേസുകളിലെ തൊണ്ടിമുതലുകൾ മോഷണം പോയി. 2016 മുതൽ 2026 വരെയുള്ള കാലയളവിലെ വിവിധ കേസുകളുമായി ബന്ധപ്പെട്ട് ജെഎഫ്സിഎം 2 (JFCM 2) കോടതിയുടെ പരിഗണനയിലുണ്ടായിരുന്ന പ്രധാന തൊണ്ടിമുതലുകളാണ് മോഷണം പോയത്.

വിലപിടിപ്പുള്ള റാഡോ വാച്ച് ഉൾപ്പെടെയുള്ള സാധനങ്ങളാണ് കവർച്ച ചെയ്യപ്പെട്ടവയിൽ ഉൾപ്പെടുന്നത്. സംഭവത്തെ തുടർന്ന് ജൂനിയർ സൂപ്രണ്ട് നൽകിയ ഔദ്യോഗിക പരാതിയുടെ അടിസ്ഥാനത്തിൽ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മുമ്പും എറണാകുളം ജില്ലാ കോടതി കെട്ടിടത്തിനുള്ളിൽ നിന്ന് സമാനമായ രീതിയിൽ തൊണ്ടിമുതലുകൾ മോഷണം പോയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വീണ്ടും അതിസുരക്ഷാ മേഖലയിൽ ഇത്തരം മോഷണം നടന്നത് വലിയ ആശങ്കയ്ക്കും അമർഷത്തിനും ഇടയാക്കിയിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed