ശ്രീകാര്യം കൊലപാതകം: രണ്ടാം പ്രതി ഉമറിന്റെ പെൺസുഹൃത്തിനും പങ്ക്; പ്രതിയാക്കാൻ പോലീസ്


ഷീബ വിജയൻ

തിരുവനന്തപുരം: ശ്രീകാര്യത്ത് അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ രണ്ടാം പ്രതി ഉമറിന്റെ പെൺസുഹൃത്തിനും കൃത്യത്തിൽ പങ്കുണ്ടെന്ന് പോലീസ്. കൊലപാതകത്തെക്കുറിച്ച് ഇവർക്ക് മുൻകൂട്ടി വ്യക്തമായ അറിവുണ്ടായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ. തെളിവ് നശിപ്പിക്കൽ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ഇവർ കൂട്ടുനിന്നതായി സംശയിക്കുന്നു. തുടർന്ന് ഇവരെയും കേസിൽ പ്രതി ചേർക്കാൻ പോലീസ് തീരുമാനിച്ചു.

അറസ്റ്റിലായ ഉമറിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പെൺസുഹൃത്തിന്റെ പങ്കിനെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചത്. നിലവിൽ ഒളിവിൽ പോയിരിക്കുന്ന ഇവരെ കണ്ടെത്താൻ സാധ്യതയുള്ള സ്ഥലങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. വൈകാതെ തന്നെ ഇവരെ കസ്റ്റഡിയിലെടുക്കാൻ കഴിയുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.

അതേസമയം, പ്രതികൾ പരസ്പരവിരുദ്ധമായ മൊഴികൾ നൽകുന്നത് പോലീസിനെ തുടക്കത്തിൽ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമങ്ങൾ നടന്നുവെങ്കിലും പ്രതികളുടെ മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് കൊലപാതകത്തിലെ പങ്ക് വ്യക്തമായത്. കേസിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്നും പോലീസ് അന്വേഷിച്ചുവരികയാണ്.

article-image

ശ്രീകാര്യം കൊലപാതകം: രണ്ടാം പ്രതി ഉമറിന്റെ പെൺസുഹൃത്തിനും പങ്ക്; പ്രതിയാക്കാൻ പോലീസ്

You might also like

  • Lulu Exchange
  • Straight Forward

Most Viewed