ഓട്ടോ­­­റി­­­ക്ഷ വാ­­­നി­­­ലും ഓട്ടോ­­­യി­­­ലും ഇടി­­­ച്ച് മറി­­­ഞ്ഞ് വയോ­­­ധി­­­കൻ മരി­­­ച്ചു­­­


കൂത്താട്ടുകുളം:  എംസി റോഡിൽ കാലിക്കറ്റ് കവലയ്ക്കു സമീപം ഓട്ടോറിക്ഷ പിക്അപ് വാനിലും മറ്റൊരു ഓട്ടോറിക്ഷയിലും ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ ഓട്ടോ യാത്രികനായ വയോധികൻ മരിച്ചു. ബന്ധുക്കൾ ഉൾപ്പെടെ എട്ട് പേർക്ക് പരിക്കേറ്റു. ഈസ്റ്റ് കൊരട്ടി തിരുമുടിക്കുന്ന് കളപ്പറന്പിൽ ചെറിയ (72) ആണ് മരിച്ചത്.  ഇന്നലെ ഉച്ചയ്ക്ക് 12.30 ന് ആയിരുന്നു അപകടം. കൊരട്ടിയിൽനിന്ന് കോട്ടയത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷ എതിരെ വന്ന പിക്അപ് വാനിൽ ഇടിച്ചു മറിയുകയായിരുന്നു. പൊൻകുന്നത്തുനിന്നു പിവിസി പൈപ്പുകളുമായി നെല്ലാടിലേക്കു പോവുകയായിരുന്നു വാൻ. എതിർദിശയിലേക്കു കയറി വാനിൽ ഇടിച്ച ഓട്ടോറിക്ഷ വാനിന്റെ പിന്നാലെ വന്ന ഓട്ടോയിലും തട്ടിയതോടെ രണ്ട് ഓട്ടോകളും റോഡിൽ മറിയുകയായിരുന്നു.

മറിഞ്ഞ ഓട്ടോറിക്ഷയിലുണ്ടായിരുന്നവരും പിക് അപ് വാൻ ഡ്രൈവറും സഹായിയും, രണ്ടാമത്തെ ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന ഡ്രൈവറുമടക്കും പരിക്കേറ്റ എട്ടു പേരെയും നാട്ടുകാരും മറ്റു വാഹനങ്ങളിലെ യാത്രക്കാരും ചേർന്ന് വാഹനങ്ങൾ ഉയർത്തി പുറത്തെടുത്ത് കൂത്താട്ടുകുളം ദേവമാതാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോയിൽ കുടുങ്ങിയ ചെറിയെയെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ചെറിയയുടെ സംസ്കാരം പിന്നീട്. മറ്റു മക്കൾ: ഷീബ, ഷിബു (കാനഡ). മറ്റു മരുമക്കൾ: കൊരട്ടി വാഴപ്പിള്ളിൽ ദേവസ്യക്കുട്ടി, ജിൻസി (കാനഡ).

You might also like

  • Lulu Exchange
  • Straight Forward

Most Viewed