ആഭാ­സത്തിന് ഒടു­വിൽ യു­.എ സർ­ട്ടി­ഫി­ക്കറ്റ്


നീ­ണ്ട അവകാ­ശപോ­രാ­ട്ടങ്ങൾ­ക്ക് ഒടു­വിൽ സു­രാജ് വെ­ഞ്ഞാ­റമൂ­ട്, റി­മ കല്ലി­ങ്കൽ‍, ശീ­തൾ ശ്യാം എന്നി­വരെ­ പ്രധാ­ന കഥാ­പാ­ത്രങ്ങളാ­ക്കി­ നവാ­ഗതനാ­യ ജു­ബിത് നമ്രാ­ഡത്ത് തി­രക്കഥയെ­ഴു­തി­ സംവി­ധാ­നം ചെ­യ്യു­ന്ന ആഭാ­സം സി­നി­മയ്ക്ക് യു­.എ സർ­ട്ടി­ഫി­ക്കറ്റ്. ആദ്യ സെ­ൻ­സർ സർ­ട്ടി­ഫി­ക്കേ­ഷൻ തി­രു­വനന്തപു­രത്ത് നടന്നപ്പോൾ സി­നി­മയ്ക്ക് എ സർ­ട്ടി­ഫി­ക്കറ്റ് ആയി­രു­ന്നു­. ഡയലോ­ഗു­കൾ മ്യൂ­ട്ട് ചെ­യ്താൽ എ സർ­ട്ടി­ഫി­ക്കറ്റ് തരാ­മെ­ന്നാണ് ബോ­ർ­ഡ് അറി­യി­ച്ചത്. എന്നാൽ‍ അങ്ങനെ­യൊ­രു­ തീ­രു­മാ­നത്തിന് ആഭാ­സം ടീം തയ്യാ­റല്ലാ­യി­രു­ന്നു­. തു­ടർ­ന്ന് ഡൽ­ഹി­ ട്രൈ­ബ്യൂ­ണലി­ലാണ് സി­നി­മയ്ക്ക് യു­.എ സർ­ട്ടി­ഫി­ക്കറ്റ് നൽ­കാ­മെ­ന്ന് ഉത്തരവാ­യത്. സ്വാ­ർ­ത്ഥ താ­ൽപ്പര്യങ്ങൾ­ക്കാ­യി­ സി­നി­മയെ­ന്ന സൃ­ഷ്ടി­യെ­ കളങ്കപ്പെ­ടു­ത്താൻ ശ്രമി­ക്കു­ന്നവർ­ക്കെ­തി­രെ­ ഇന്ന് ഞങ്ങൾ പട ജയി­ച്ചി­രി­ക്കു­കയാ­ണെ­ന്ന് ചി­ത്രത്തി­ന്റെ­ അണി­യറപ്രവർ­ത്തകർ പറയു­ന്നു­.

You might also like

  • Lulu Exchange
  • Straight Forward

Most Viewed