അട്ടപ്പാടിയിൽ ആൾ­­ക്കൂ­­­ട്ടം കൊ­­­ലപ്പെ­­­ടു­­­ത്തി­­­യ മധു­­­വി­­­ന്റെ­­­ സഹോ­­­ദരി­­­ പോ­­­ലീ­­­സി­­­ലേ­­­ക്ക്


പാലക്കാട്: മോഷണക്കുറ്റം ആരോപിക്കപ്പെട്ട്, ആൾക്കൂട്ടം ക്രൂരമായി കൊലപ്പെടുത്തിയ ആദിവാസി യുവാവ് മധുവിന്റെ സഹോദരി പോലീസ് സേനയിലേക്ക്. ആദിവാസി മേഖലയിലുള്ളവർക്കായി പി.എസ്‌.സി നടത്തിയ പ്രത്യേക നിയമനത്തിനുള്ള റാങ്ക് പട്ടികയിൽ മധുവിന്റെ സഹോദരി ചന്ദ്രികയും ഇടം പിടിച്ചു. പാലക്കാട്ടേക്കുള്ള വനിതാ സിവിൽ പോലീസ് ഓഫിസറുടെ പട്ടികയിൽ അഞ്ചാം റാങ്ക് നേടിയാണ്ചന്ദ്രിക കാക്കിയണിയുന്നത്. നിലവിൽ പാലക്കാട് ജില്ലയിൽ ഇൗ വിഭാഗത്തിൽ അഞ്ച് ഒഴിവ് റിപ്പോർട്ട് ചെയ്തിനാൽ ചന്ദ്രികയ്ക്ക് നിയമനം ലഭിക്കുമെന്നുറപ്പാണ്. 

മധുവിന്റെ മൃതദേഹം അഗളി ആശുപത്രിയിൽ മോർച്ചറിയിൽ എത്തിച്ച 23നായിരുന്നുചന്ദ്രികയുടെ  പിഎസ്‌സി ഇന്റർവ്യു. അഗളി കിലയിൽ അഭിമുഖത്തിനുള്ള ക്യൂവിൽ നിൽക്കുന്പോഴാണു ചന്ദ്രിക മധുവിന്റെ മരണം അറിയുന്നത്. തുടർന്ന് നടപടികൾ വേഗത്തിലാക്കി വീട്ടിലേക്ക് മടങ്ങുകയായിരുന്നു. മധുവിന്റെ ഇളയ സഹോദരിയാണ് ചന്ദ്രിക. മണ്ണാർക്കാട് ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക് വിഭാഗത്തിലെജീവനക്കാരൻ മുരുകനാണ് ചന്ദ്രികയുടെ ഭർത്താവ്. മൂന്നര വയസ്സുള്ള അനുഷ്ക മകളാണ്.  വനിതാ സിവിൽ പോലീസ് ഓഫിസർ തസ്തികയിലേക്ക് പാലക്കാട് നിന്ന് 172 പേരുടെ അപേക്ഷയാണ് ലഭിച്ചത്. ഏപ്രിൽ അഞ്ചിനുള്ളിൽ അഡ്വൈസ് മെമ്മോ നൽകും. 

കഴിഞ്ഞ ഫെബ്രുവരി 22നാണ് അട്ടപ്പാടി അഗളിയിൽ മധു ആൾക്കൂട്ടത്തിന്റെ മർദനത്തെത്തുടർന്ന് കൊല്ലപ്പെട്ടത്. മാനസികാസ്വാസ്ഥ്യമുള്ള മധുവിനെ മോഷണക്കുറ്റം ആരോപിച്ചു മർദ്ദിക്കുകയായിരുന്നു. തുടർന്നുപോലീസ് വാഹനത്തിൽ വച്ചു മധു മരിച്ചു. മധു കൊല്ലപ്പെട്ട് കൃത്യം ഒരു മാസം തികയുന്ന ദിവസമാണ് ചന്ദ്രിക പോലീസ് റാങ്ക് പട്ടികയിൽ ഉൾപ്പെടുന്നത്. 

ജ്യേഷ്ഠന്റെ മരണം കുടുംബത്തിന് ഒരിക്കലും മറക്കാനാവാത്ത വേദനയാണെന്ന്  ചന്ദ്രിക പറഞ്ഞു. സഹോദരനു പകരമാവില്ല ജോലി. എങ്കിലും ഈ സാഹചര്യത്തിൽ സർക്കാർ ജോലി  ആശ്വാസമാണ്. അങ്കണ വാടിയിലെ തുച്ഛമായ വേതനം കൊണ്ടാണ് അമ്മയും സഹോദരിയും കുടുംബവും കഴിയുന്നത്. ജോലി ലഭിച്ചാൽ അവരുടെ സംരക്ഷണം ഉറപ്പാക്കാനാകും. പ്രതിസന്ധിയിൽ കൂടെ നിന്നവരോടെല്ലാം നന്ദിയുണ്ടെന്നും ചന്ദ്രിക പറഞ്ഞു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed