നടിയെ ആക്രമിച്ച കേസ് : വിചാരണ ഇപ്പോൾ തുടങ്ങരുതെന്ന് ദിലീപിന്റെ ഹർജി
കൊച്ചി : നടിയെ ആക്രമിച്ച കേസിലെ വിചാരണയ്‌ക്കെതിരെ എട്ടാം പ്രതിയായ നടൻ ദിലീപ് ഹൈക്കോടതിയിൽ. വിചാരണ ഉടൻ തുടങ്ങരുതെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകി. പ്രതിയെന്ന നിലയിലുള്ള തന്‍റെ അവകാശങ്ങൾ പരിഗണിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. പ്രതിയെന്ന നിലയിൽ കേസിലെ പല രേഖകളും തനിക്ക് ലഭിച്ചിട്ടില്ലെന്നും ഇത് കേസിന്‍റെ സുഗമമായ നടത്തിപ്പിന് തടസം സൃഷ്ടിക്കുമെന്നും ദിലീപ് ഹർജിയിൽ ചൂണ്ടിക്കാട്ടി.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മാർച്ച് 14ന് വിചാരണ തുടങ്ങാനിരിക്കെയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. കേസിന്റെ വിചാരണയ്ക്കായി ഹാജരാകണമെന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ദിലീപ് ഉൾപ്പടെയുള്ള പ്രതികളോട് നിർദേശിച്ചിട്ടുണ്ട്.
കേസിലെ പ്രധാനതെളിവായ ദൃശ്യങ്ങളുടെ പകർപ്പ് ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. ഇതിനൊപ്പമാണ് േസ്റ്റ പെറ്റീഷനും നൽകിയിരിക്കുന്നത്. ഹർജിയും േസ്റ്റ പെറ്റീഷനും ഹൈക്കോടതി നാളെ പരിഗണിക്കും.

