ബി­സി­സി­ഐ തി­ര­ഞ്ഞെ­ടു­പ്പ് : സംയു­ക്ത പാ­നൽ ഭരണത്തിൽ


മനാമ : ബഹ്‌റൈൻ ചേംബർ ഓഫ് കൊമേഴ്‌സ് ഭരണ സമിതിയിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പിൽ രണ്ടു പ്രമുഖ പാനലുകളിലെ സ്ഥാനാർത്ഥികൾ വിജയിച്ചു. ടോജ്ജാർ, ഷെറാക്ക എന്നിങ്ങനെ രണ്ടു പാനലുകളിൽ നിന്നുള്ളവരാണ് ഒപ്പത്തിനൊപ്പം ഭരണസമിതിയിലേയ്ക്ക് എത്തിയത്. ഒരു സ്വതന്ത്ര സ്ഥാനാർത്ഥിയും വിജയിച്ചവരിൽ ഉൾപ്പെടുന്നു. 

18 അംഗ ഭരണ സമിതിയിലേയ്ക്ക് 72ഓളം പേരാണ് സ്ഥാനാർത്ഥികളായി മത്സരിച്ചത്. ഇന്നലെ രാവിലെ 8 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് രാത്രി 10 മണിയോടെ അവസാനിച്ചു. പുലർച്ചെ 4 മണിയോടെയാണ് ഫലങ്ങൾ അറിവായത്. ടോജ്ജാർ പാനലിലെ സമീർ അബ്ദുല്ല നാസ് ആണ് ഏറ്റവും കൂടിയ വോട്ട് നേടി ഒന്നാം സ്ഥാനത്തെത്തിയത്. 9368 ആണ് അദ്ദേഹത്തിന് ലഭിച്ച വോട്ട്. രണ്ടാമത് എത്തിയത് മുഹമ്മദ് ഫാറൂഖ് അൽമൊയ്ദ് (6209). ഇദ്ദേഹം സ്വതന്ത്രനായാണ് മത്സരിച്ചത്. നിലവിൽ ടോജ്ജാർ ഗ്രൂപ്പിന് 9 പേരും ഷെറാക്ക പാനലിനു 8 പേരുമാണുള്ളത്. സ്വതന്ത്ര സ്ഥാനാർത്ഥി ടോജ്ജാർ പാനലിന്റെ കൂടെ നിൽക്കുകയാണെങ്കിൽ അവരുടെ അംഗബലം 10 ആയി മാറും.

32745 വോട്ടർമാരുള്ളതിൽ 7000ത്തോളം പേർ മാത്രമാണ് വോട്ട് ചെയ്യാൻ എത്തിയത്. ഒന്നിൽ കൂടുതൽ സിആർ ഉള്ള നിരവധി സംരംഭകർ ഉള്ളത് കൊണ്ട് വോട്ടവകാശം എണ്ണത്തിൽ കൂടുതൽ ഉള്ളവരും നിരവധിയാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed