കൊ­ച്ചി­യി­ലെ­ വാ­ട്ടർ മെ­ട്രോ­ പദ്ധതി­ അവതാ­ളത്തി­ൽ


കൊച്ചി : കൊച്ചി മെട്രോയുടെ അനുബന്ധ പദ്ധതിയായ വാട്ടർ മെട്രോയും ദിശതെറ്റി. പദ്ധതി മലർപ്പൊടിക്കാരന്റെ സ്വപ്‌നം എന്നു മനസ്സിലായതോടെ വാട്ടർമെട്രോയുടെ ചുമതലയുള്ള ജനറൽ മാനേജർ ബിജിമോൻ പുന്നൂസ് രാജിവെച്ചു. 2020 ൽ പൂർത്തിയാകേണ്ട പദ്ധതിയുടെ നിർവ്വഹണം അവതാളത്തിലായതോടെയാണ് ജനറൽ മാനേജരുടെ രാജിപ്രഖ്യാപനമുണ്ടായത്.

കൊച്ചിയിൽ പത്ത് ദ്വീപുകളെ ബന്ധിപ്പിച്ച് 38 ജെട്ടികളും 78 ബോട്ടുകളുമടങ്ങുന്ന 78 കീലോമീറ്റർ പദ്ധതിയാണ് വാട്ടർ‍മെട്രോ. 747 കോടി രൂപയുടെ ബജറ്റ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് 540 കോടി രൂപ ജർമ്മൻ ബാങ്കാണ് വായ്പ നൽകുന്നത്. എന്നാൽ സർക്കാരിന്റെ അനാസ്ഥ മൂലം ലൈറ്റ് മെട്രോയെപ്പോലെ വാട്ടർ മെട്രോയും അവതാളത്തിലാവുകയാണ്.

എന്നാൽ എന്തുകൊണ്ടാണ് പദ്ധതി നടത്തിപ്പിന് കാലതാമസം നേരിടുന്തെന്ന്് സർ‍ക്കാർ ഇതുവരെ വിശദീകരിച്ചിട്ടില്ല. കൊച്ചി മെട്രോ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കെയാണ് വാട്ടർ മെട്രോയുടെ സാധ്യത പഠിക്കാൻ ജർമ്മൻ സംഘം കൊച്ചിയിൽ എത്തുന്നത്. സാധ്യതാ പരിശോധനയ്ക്ക് ശേഷം വായ്പ അനുവദിക്കുകയും ചെയ്തു. എന്നാൽ ആദ്യഘട്ടമായ സ്ഥലം ഏറ്റെടുക്കൽ പോലും ഇതുവരെ പൂർത്തിയായിട്ടില്ലെന്നാണ് അധികൃതർ‍ നൽകുന്ന വിവരം. ബോൾഗാട്ടി പാലസിനടുത്തുള്ള 35 ഹെക്ടർ‍ സ്ഥലമാണ് ഏറ്റെടുക്കേണ്ടിയിരുന്നത്. എന്നാൽ ഇതു സംബന്ധിച്ച പേപ്പർ വർ‍ക്കുകൾ പോലും മുന്നോട്ടുപോയിട്ടില്ല.

കൊച്ചി മെട്രോ പൂർണ്ണമാക്കിയതിനുശേഷം മാത്രം വാട്ടർ മെട്രോ എന്ന സർക്കാരിന്റെ നിലപാടാണ് പദ്ധതിക്ക് വിലങ്ങുതടിയായിരിക്കുന്നതെന്നാണ് വിദഗ്ദ്ധർ പറയുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed