സി­.പി­.ഐ.എം ഓഫീസ് ആക്രമി­ച്ച ആർ­.എസ്.എസു­കാർ പി­ടി­യി­ൽ


പാലക്കാട്: സി.പി.ഐ.എം ലോക്കൽ കമ്മിറ്റി ഓഫീസ് ആക്രമിച്ച അഞ്ച് ആർഎസ്എസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽനിന്ന് കൃത്യത്തിനുപയോഗിച്ച ഒരു വാൾ, കന്പിവടി, ഇരുന്പ്‌പൈപ്പ് എന്നിവയും മൂന്ന് ബൈക്കുകളും കണ്ടെടുത്തിട്ടുണ്ട്. വണ്ടാഴിയിലെ ഓഫീസിൽ പട്ടാപ്പകൽ അതിക്രമിച്ചു കയറി നാല്പേരെ വെട്ടിപരിക്കേൽപ്പിച്ചതുമായി ബന്ധപ്പെട്ട് വണ്ടാഴി കമ്മാന്തറ ശാന്താ നിവാസിൽ രതീഷ്ല, മാപ്പിളപ്പൊറ്റ മഹേഷ്, മുടപ്പല്ലൂർ മാത്തൂർ മൊക്കിൽ റിതിൻ, മാത്തൂർ ചേരാങ്കലം വീട്ടിൽ സുജിൻ, വണ്ടാഴി പുല്ലന്പാടം രജീഷ് എന്നിവരെയാണ് ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 

ഞായറാഴ്ച പകൽ ഒന്നോടെയാണ് ബൈക്കുകളിലെത്തിയ അക്രമിസംഘം മാരകായുധങ്ങളുംകൊണ്ട് മുഖംമൂടി ധരിച്ച് ആക്രമിച്ചത്. അക്രമത്തിൽ സിപിഐ എം ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഷക്കീർ, രാജേഷ്, ഡിവൈഎഫ്‌ഐ മേഖലാ പ്രസിഡണ്ട് സുബിൻ, വണ്ടാഴി യൂണിറ്റ് സെക്രട്ടറി ഉബൈസ്എന്നിവർക്കാണ് പരിക്കേറ്റത്. പാർടി ഓഫീസിനുള്ളിൽ ഇരച്ചു കയറിയ അക്രമിസംഘം പ്രവർത്തകരെ വെട്ടികൊലപ്പെടുത്താനാണ് ശ്രമിച്ചത്. കസേരയും മറ്റുംകൊണ്ട് പ്രതിരോധിച്ചതിനാൽ ആളപായമുണ്ടായില്ല. ആക്രമണത്തിൽ പാർടി ഓഫീസിലെ ചെയർ, അലമാര, മേശ ഉൾപ്പെടെ ഫർണീച്ചറുകളും നശിച്ചിട്ടുണ്ട്.  സംഭവത്തിൽ ഇനിയും പ്രതികളെ അറസ്റ്റ് ചെയ്യാനുണ്ട്.  കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed